Spread the love

കോട്ടയം: കേരളം ആകാംക്ഷയോടെ കാത്തിരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ  വൻ തിരിച്ചുവരവ് പ്രവചിച്ച് സൂര്യ ന്യൂസ് ലൈവ് . സൂര്യ ന്യൂസ് ലൈവിനായി പ്രമുഖ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ചെറുകര സണ്ണി ലൂക്കോസ് 85 സീറ്റിനു മുകളിൽ യുഡിഎഫ് നേടുമെന്ന് ഏപ്രിൽ ആദ്യവാരം തന്നെ പ്രവചിച്ചിരുന്നു.

കേരളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും നടത്തിയ പ്രീപോൾ സർവേകളിൽ ഇഞ്ചോടിഞ്ചു മത്സരം എന്ന പ്രതീതി ഉണ്ടായിരുന്ന അവസ്ഥയിലാണ് വടക്കൻ മലബാറിലും കോട്ടയം ഉൾപ്പെടുന്ന മധ്യകേരളത്തിലും യുഡിഎഫ് അപ്രതീക്ഷിത തിരിച്ചു വരവ് നടത്തുമെന്ന് ചെറുകര സണ്ണി ലൂക്കോസ് പ്രവചിച്ചത്.

മൂന്നു പതിറ്റാണ്ടായി കേരളത്തിൻറെ മാധ്യമ രംഗത്തെ ശ്രദ്ധേയമായ മുഖമാണ് ചെറുകര സണ്ണി ലൂക്കോസ്. രാഷ്ട്രീയ റിപ്പോർട്ടിങ്ങിന് സംസ്ഥാന സർക്കാരിൻറെ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. കേരള ശബ്ദത്തിന്റെ പ്രത്യേക പ്രതിനിധിയാണ്. കൂടാതെ ദിനപത്രങ്ങളിൽ രാഷ്ട്രീയ വിശകലന ലേഖനങ്ങളും. അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഫലം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ഒരു മാസം മുമ്പ് നടത്തിയ പ്രവചനം യാഥാർത്ഥ്യമാവുകയാണ്. സൂര്യ ന്യൂസ് ലൈവിനും ഇത് അഭിമാന നിമിഷം.