Spread the love

വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഫല സൂചനകള്‍ എല്‍ഡിഎഫ് അനുകൂലം

തിരുവനന്തപുരം: വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലസൂചനകള്‍ പ്രകാരം എല്‍ഡിഎഫിനാണ് മുന്‍തൂക്കമാണ് ഉണ്ടായത്. മന്ത്രിമാരായ വീണാ ജോര്‍ജ്, കെ എന്‍ ബാലഗോപാല്‍, ജെ ചിഞ്ചുറാണി എന്നിവരടക്കം പ്രമുഖരെല്ലാം മുന്നിലാണ്.

കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കല്‍പറ്റയില്‍ ടി സിദ്ദിഖ് എന്നിവര്‍ മുന്നില്‍. മഞ്ചേശ്വരത്ത് കെ സുരേന്ദ്രനാണ് മുന്നില്‍. രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകള്‍ എല്ലാ വോട്ടിംഗ് കേന്ദ്രങ്ങളിലും തുറന്നു. ഓരോയിടത്തും സ്ഥാനാര്‍ത്ഥികള്‍ നിയോഗിച്ച പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലാണ് റൂമുകള്‍ തുറന്നത്. 43 സ്ഥലങ്ങളിലെ 140 കേന്ദ്രങ്ങളിലായി വോട്ടെണ്ണല്‍ എട്ട് മണിയ്ക്ക് തന്നെ ആരംഭിക്കും.

ആദ്യ അരമണിക്കൂറില്‍ തപാല്‍ വോട്ടുകളാകും എണ്ണുക. ശേഷം 8.30 മുതല്‍ ഇവിഎമ്മുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. തപാല്‍ വോട്ടുകള്‍ 50 വീതം കെട്ടുകളായി വോട്ടെണ്ണല്‍ ഹാളില്‍ ടേബിളുകളില്‍ തിരിച്ചാകും എണ്ണുക. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും ക്യു.ആര്‍.കോഡുള്ള തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ ഇത് പരിശോധിച്ചാണ് അകത്തേക്ക് കടത്തിവിടുന്നത്.

ഇ.വി.എം ഓരോ റൗണ്ട് എണ്ണിതീരുമ്പോഴും www.results.eci.gov.in എന്ന വെബ്സൈറ്റില്‍ ഫലം അപ് ലോഡ് ചെയ്യും.