വീട്ടുമുറ്റത്തു പാര്‍ക്ക് ചെയ്ത കാറില്‍ കുടുങ്ങി നാലുവയസുകാരന് മരിച്ചു
ചെന്നൈ: വീട്ടുമുറ്റത്തു പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ കുടുങ്ങി ശ്വാസം മുട്ടി നാലുവയസുകാരന് മരിച്ചു. കരൂര്‍ ജില്ലയിലെ കഴുഗൂരിലാണ് സംഭവം. മാരുതി 800 കാര്‍ അടുത്തയിടെ കുടുംബം വാങ്ങിയിരുന്നു. ഈ കാര്‍ മൂടി പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. മാതാപിതാക്കള്‍ പുറത്തുപോയപ്പോള്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു മരിച്ച സഞ്ജീവി.
ക്ഷേത്ര ഉത്സവത്തിനുളള സാധനങ്ങള്‍ വാങ്ങി മാതാപിതാക്കള്‍ കുട്ടിയെ തെരഞ്ഞു.കാര്‍ തുറന്നപ്പോള്‍ അര്‍ധബോധാവസ്ഥയില്‍ കുട്ടിയെ കണ്ടു. കുളിത്തലൈയിലെ സര്‍ക്കാര്‍ ജില്ലാ ആസ്ഥാന ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.മരിച്ച സഞ്ജിവി, നിര്‍മ്മാണ തൊഴിലാളിയായ വേലു, മാരീശ്വരി എന്നിവരുടെ മകനാണ്. ദമ്പതികള്‍ക്ക് രണ്ട് ആ്ണ്കുട്ടികളാണ്

