Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ലോഡിങ് ഏർപ്പെടുത്തി. രാത്രി ആറിനും 12 മണിക്ക് ഇടയിൽ അരമണിക്കൂറാണ് വൈദ്യുതി നിയന്ത്രിക്കുന്നത്. അനൗദ്യോഗികമായി പലയിടത്തും കറണ്ട് പോയിരുന്നുവെങ്കിലും ഇതോടെ വൈദ്യുതി നിയന്ത്രണം ഔദ്യോഗികമായി നിലവിൽ വരികയാണ്.

വൈദ്യുതി ഉപഭോഗം കൂടിയ മണിക്കൂറുകളിൽ വാഹനം റീചാർജ് ചെയ്യരുതെന്നും ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്. സംസ്ഥാനത്തെ കൊടുംചൂടിൽ വൈദ്യുതി നിയന്ത്രണം കൂടി കടന്നു വരികയാണ്. എസികരുതലോടെ ഉപയോഗിക്കണം.

 

സംസ്ഥാനത്ത് അപ്രതീക്ഷിത വൈദ്യുത പ്രതിസന്ധി ഉണ്ടായി എന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. ഇത് തരണം ചെയ്യാനുള്ള നടപടികൾ എടുത്തു വരികയാണ്.