Spread the love

മലപ്പുറം: ശ്രീകൃഷ്ണനും ചിക്കൻ മന്തിയും ഉൾപ്പെട്ട വിവാദ വിഷു ആശംസ മലപ്പുറത്തും. ചേർത്തലയിലുള്ള ഒരു കടയാണ് വിഷുവിന് ഈ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചത്. കടയുടെ വിഷു ആശംസകൾ എന്ന നിലയിലായിരുന്നു ചിത്രം. ഇത് വിവാദമായതോടെ പോലീസ് കേസെടുത്തു.

അതിനിടയിലാണ് മലപ്പുറത്ത് കോട്ടക്കൽ എടക്കര ഭാഗങ്ങളിൽ ചില അറേബ്യൻ വിഭവങ്ങൾ വിൽക്കുന്ന കടകളിൽ സമാനമായ ചിത്രം പ്രത്യക്ഷപ്പെട്ടത്.

 

സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിഷു ആശംസാ പോസ്റ്ററുകളിൽ മന്തിക്കൊപ്പം കൃഷ്ണനെയും കാണിച്ചതിനെ തുടർന്ന് എടക്കരയിലെ രണ്ട് റസ്റ്റോറന്റ് ഉടമകൾക്കെതിരെ ബിജെപി ജില്ലാ കമ്മിറ്റി അംഗം അജി തോമസ് പരാതി നൽകി.

 

ഒരു വിഭാഗത്തിൻ്റെ വികാരങ്ങളെ വ്രണപ്പെടുത്താനും സാമുദായിക ഐക്യം തകർക്കാനുമുള്ള “വിശാലമായ ശ്രമത്തിന്റെ” ഭാഗമാണ് സംഭവമെന്ന്  തോമസ് ആരോപിച്ചു. അതേസമയം, കോട്ടക്കലിലെ രണ്ട് റസ്റ്റോറന്റുകളുടെയും പേരിൽ സമാനമായ പോസ്റ്ററുകൾ പ്രചരിച്ചതിനെ തുടർന്ന്  പോലീസ് കേസെടുത്തു.