ജപ്പാൻ തീരത്ത് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ഇതെ തുടർന്ന്ജപ്പാൻ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പ്രാദേശിക സമയം ഏകദേശം വൈകുന്നേരം 6 മണിക്ക്, രാജ്യത്തിന്റെ കിഴക്കുള്ള സാൻറികു തീരത്ത് ഭൂകമ്പം ഉണ്ടായതായി ജപ്പാൻ മുന്നറിയിപ്പ് നൽകി.
ജപ്പാന്റെ കാലാവസ്ഥാ ഏജൻസിയുടെ കണക്കനുസരിച്ച്, ജപ്പാന്റെ കിഴക്കൻ തീരത്ത് നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെ, ഏകദേശം 10 കിലോമീറ്റർ ആഴത്തിലാണ് ആഘാതം രേഖപ്പെടുത്തിയത്.
ഇതിന്റെ ഫലമായി, തീരപ്രദേശങ്ങളിൽ അടിയന്തര മുന്നറിയിപ്പും, സുനാമി മുന്നറിയിപ്പും, തുടർന്നുള്ള ഉപ അറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുണ്ട്. പ്രശ്ന ബാധിത പ്രശ്നങ്ങളിൽ നിന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു

