കോട്ടയം : രാമപുരത്തിന് സമീപംഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കോട്ടയം പള്ളിക്കത്തോട് ആനിക്കാട് സ്വദേശി റൈഗൺ ജോർജ് ആണ് മരിച്ചത്.
പുലർച്ചെ 1 മണിയോടെയായിരുന്നു അപകടം നടന്നത്. ഏരിമറ്റം ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. വാഹനം ഓടിച്ചയാൾ ഉറങ്ങിപ്പോയതാകാമെന്നാണ് വിവരം.
അപകടസമയത്ത് റൈഗൺ ജോർജ് വാഹനത്തിന്റെ പിൻസീറ്റിൽ കിടക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റൈഗണിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

