Spread the love

ന്യൂഡൽഹി വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം. സ്‌പൈസ് ജെറ്റ് – ആകാശാ എയർ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. വിമാനത്തിന്റെ ചിറകുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഏകദേശം 2:15- ഓടെയായിരുന്നു സംഭവം.

ലേയിൽ നിന്നും എത്തിയ സ്‌പൈസ് ജെറ്റ് വിമാനം പാർക്കിങ് ഏരിയയിലേക്ക് നീങ്ങുന്നതിനിടെ നിർത്തിയിട്ടിരുന്ന ആകാശ എയർ വിമാനത്തിൽ തട്ടുകയായിരുന്നു. ഈ അപകടത്തിൽ രണ്ട് വിമാനങ്ങളുടെയും വിംഗ്ലെറ്റ്, സ്റ്റെബിലൈസർ എന്നീ ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്കോ ജീവനക്കാർക്കോ യാതൊരുവിധ പരിക്കുകളുമില്ല. സ്പൈസ് ജെറ്റിന്റെ ചിറകിന്റെ ആഗ്രo തകർന്നത് ചിത്രങ്ങളിൽ വ്യക്തം.

ലേയിൽ നിന്ന് വന്ന സ്‌പൈസ് ജെറ്റ് വിമാനം ഗേറ്റിലേക്ക് പ്രവേശിക്കുന്ന സമയത്താണ് അപകടമുണ്ടായതെന്നാണ് ഫ്‌ളൈറ്റ് റഡാർ 24-ൽ നിന്നുള്ള വിവരം.