തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് നടുറോഡിൽ മദ്യലഹരിയിൽ യുവാവിനെ അതിക്രൂരമായി മർദിച്ചുകൊന്നു. സുമൻ (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സ്വദേശികളായ അച്ചു എസ്. ബാബു, സഹോദരൻ അനന്തു, സുഹൃത്തുക്കളായ സൂര്യജിത്ത്, കൃഷ്ണപ്രസാദ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബാറിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. മർദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സുമന്റെ തലയിലും മുഖത്തും നെഞ്ചിലും ചവിട്ടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് കൊലപാതകം. വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ മുക്കോലയിലെ ബാറിൽ വെച്ചുണ്ടായ തർക്കം റോഡിലേക്ക് നീങ്ങുകയും സുമൻ്റെ കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.

