കോട്ടയം,: പിസി ജോർജും മകൻ ഷോൺ ജോർജ് എന്നിവർ എഫ്സിആർഎ ഭേദഗതി ഉയർത്തി ക്രൈസ്തവ ബിഷപ്പുമാർക്കു നേരെ നടത്തിയ വിമർശനത്തിന് പരോക്ഷ മറുപടിയുമായി ദീപിക പത്രത്തിന്റെ എഡിറ്റോറിയൽ.
സഭക്കില്ല ഹിംസയുടെ കുപ്പിണിപട്ടാളം പക്ഷേ.. എന്ന ശീർഷകത്തിലുള്ള മുഖപ്രസംഗത്തിൽ ക്രൈസ്തവ സഭയുടെ പാരമ്പര്യത്തെയും കേരളത്തിലുള്ള സമീപകാല വിമർശനങ്ങളെക്കുറിച്ചും വ്യക്തമായി പരാമർശിക്കുന്നു. അതേസമയം ദീപിക ദിനപത്രത്തിന്റെ വിമർശനങ്ങളെ പൂർണമായി തള്ളി ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് ഷോൺ ജോർജ് രംഗത്ത് വന്നു. ദീപികയുടെ നിലപാടുകൾ യുഡിഎഫിന് സഹായകരമായെന്നും കെ സി വേണുഗോപാലാണ് ഇതിനുപിന്നിൽ എന്നും ഷോൺ ആരോപിക്കുന്നു. സഭയുടെ വികാരമല്ല ദീപിക പ്രതിഫലിപ്പിക്കുന്നതെന്ന് തനിക്ക് അറിയാമെന്നും ഷോൺ പറഞ്ഞു. ഒരു ചാനലിനോട് പ്രതികരിക്കുകയായിരുന്നു ഷോൺ .

“ലെയോ പാപ്പ ക്രൈസ്തവർക്കുവേ ണ്ടി മാത്രമല്ല തലയുയർത്തിയത്; എ ല്ലാവർക്കും സമാധാനത്തോടെ ജീവി ക്കാൻവേണ്ടിയാണ്. മനുഷ്യവംശത്തി ന്റെ നിലനിൽപ്പിനുവേണ്ടിയാണ്. അ തിനു കേരളത്തിലും പ്രസക്തിയുണ്ട്. എല്ലാവർക്കും വേണ്ടിയാണെന്നു പറ ഞ്ഞു പാസാക്കുന്ന നിയമങ്ങൾ ന്യൂന പക്ഷങ്ങളെ മാത്രം വേട്ടയാടിയ ഉദാഹ രണങ്ങൾ നിലനിൽക്കേ, എഫ്സിആ ർഎയെക്കുറിച്ചു മിണ്ടിപ്പോകരുതെന്ന ഭീഷണിയുമായി ഏത് രാഷ്ട്രീയാവസ രവാദി മുണ്ടുമടക്കിക്കുത്തി വന്നാലും ഇതുതന്നെ നിലപാട്. ഇനിയും പറയേ ണ്ടിവരും. രാഷ്ട്രീയം ദുഷിപ്പുകാർ തട്ടി പ്പറിക്കരുത്.”

