Spread the love

സംസ്ഥാനത്ത് മികച്ച പോളിംഗ്. ഉച്ചയ്ക്ക് ഒരുമണിവരെ 49 70  ശതമാനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരമുള്ള ശതമാനം.ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് നാല് മണിക്കൂർ പിന്നിട്ടപ്പോൾ 33.28 ശതമാനമാണ് പോളിങ്. വോട്ടർമാരുടെ നീണ്ടനിരയാണ് സംസ്ഥാനത്തെ പല ബൂത്തുകളിലും കാണാനാവുന്നത്. സ്ഥാനാർഥികളും രാഷ്ട്രീയ – കലാ- സാംസ്കാരിക രം​ഗങ്ങളിലെ പ്രമുഖരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

 

മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ആർസി അമല ബേസിക് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. നടൻ മോഹൻലാൽ മുടവൻമുകൾ സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോൺവെന്റ് സ്കൂളിലെ 106-ാം നമ്പർ ബൂത്തിലെത്തിയാണ് നടന്‍ മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്. നടൻ സുരാജ് വെഞ്ഞാറമൂട് തിരുവനന്തപുരം വെഞ്ഞാറമൂട് ഗവൺമെന്റ് യു പി സ്കൂളിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.