Spread the love

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന മൊഹ്‌സിന കിദ്വായ്(94) അന്തരിച്ചു. ഇന്നു പുലർച്ചെ ആശുപ്രതിയിൽ വച്ചായിരുന്നു അന്ത്യം.

നോയിഡ സെക്‌ടർ -40ലെ എഫ്-52-ാം നമ്പർ വീട്ടിൽനിന്ന് ഉച്ചകഴിഞ്ഞ് 3ന് മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുപോകും. നിസാമുദ്ദീൻ സെമിത്തേരിയിൽ വൈകുന്നേരം അഞ്ചോടെയാണ് സംസ്ക്‌കാരം.

ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി സർക്കാരുകളിൽ അംഗമായിരുന്ന മൊഹ്‌സിന, കോൺഗ്രസ് പാർട്ടിയുടെ ഉന്നതസ്ഥാനങ്ങളും വഹിച്ചിരുന്നു. സോണിയാ ഗാന്ധിയുടെ അടുത്ത അനുയായി ആയിരുന്ന ഇവർ, എഐസിസി ജനറൽ സെക്രട്ടറിയായും കോൺഗ്രസ് പ്രവർത്തകസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.കേരളത്തിന്റെ ചുമതലയടക്കം വഹിച്ചിരുന്നു.ഭർത്താവ്: ഖലീൽ ആർ. കിദ്വായ് മൂന്ന് പെൺമക്കളുണ്ട്.