Spread the love

പുലിമടയിൽ ചെന്ന് വെല്ലുവിളി ഉയർത്തുന്ന ശൈലിയുള്ള പി വി അൻവർ തൻ്റെ അങ്കത്തട്ടിലെ തന്ത്രങ്ങൾക്ക് മുന്നിലും പിന്നിലും നിഴലായി തെരഞ്ഞെടുത്തത് അക്ഷരങ്ങളുടെ നാട് കടഞ്ഞെടുത്ത രാഷ്ട്രീയ നേതാവിനെ. ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നൽകുന്ന ആത്മാർത്ഥതയുടെ നിറവായ നേതാവ് സജി മഞ്ഞക്കടമ്പിൽ.

കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ കെ.എം മാണിയുടെ ആരുമ രാഷ്ട്രീയ ശിഷ്യൻ. പാർട്ടിയുടെ യുവജന വിഭാഗത്തിൻ്റെ സാരഥിയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. മീനച്ചിൽ താലൂക്കിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അധ്യക്ഷനായി പാർലമെൻററി പൊളിറ്റിക്സിലും കഴിവ് തെളിയിച്ചു. യുഡിഎഫിന്റെ കോട്ടയം ജില്ല ചെയർമാനായും പ്രവർത്തിച്ചു.

പി വി അൻവർ തൃണമൂൽ കോൺഗ്രസ് ഭാഗമായപ്പോൾ സജി മഞ്ഞക്കടമ്പിൽ പാർട്ടിയുടെ ചീഫ് കോർഡിനേറ്റർ ആയി.

ബേപ്പൂർ മണ്ഡലം അൻവർ മത്സരിക്കാൻ തെരഞ്ഞെടുത്തതോടെ സജിക്ക് കോൾ വന്നു..ബേപ്പൂർ സുൽത്താന്റെ നാട്ടിലെ പോരാട്ടത്തിന് അദ്ദേഹത്തിന് ജന്മം നൽകിയ അക്ഷരങ്ങളുടെ നാട്ടിലെ രാഷ്ട്രീയ പോരാളിയെ തന്നെ അൻവർ ക്ഷണിച്ചു.തെരഞ്ഞെടുപ്പ് കഴിയും വരെ ഒപ്പം ഉണ്ടാകണം. വൈകാതെ സജി കോഴിക്കോടിന് വണ്ടി കയറി..

ബേപ്പൂരിലെ യുഡിഎഫ് പ്രചാരണവേദികളിൽ സജി നിറയുകയാണ്. മുന്നണിയുടെ നാവായി.