കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ട പര്യടന പരിപാടികളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവല്ലയിൽ എത്തി. തിരുവല്ലയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയാണ് അദ്ദേഹം.
തിരുവല്ലയിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അനൂപ് ആന്റണി, കുമ്മനം രാജശേഖരൻ , സ്ഥാനാർത്ഥികളായ ഷോൺ ജോർജ്, പിസി ജോർജ് എന്നിവർ പങ്കെടുക്കുന്നുണ്ട്
ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി പ്രചരണത്തിനായി കേരളത്തിൽ എത്തുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മോദി ഹെലികോപ്റ്റർ മാർഗം ചങ്ങനാശേരിയിലെത്തി. തുടർന്ന് റോഡ് മാർഗം പൊതുസമ്മേളനം നടക്കുന്ന തിരുവല്ലയിൽ എത്തി.

