കൊച്ചി : 5 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ആകസ്മിക വേര്‍പാടിൽ ഞെട്ടി യുകെ. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പടയാറ്റില്‍ ജിതിന് സാജു – മാള കുമ്പിടി കുടിലിങ്ങില്‍ കുടുംബാംഗം റോസ് മേരി എന്നിവരുടെ മകള്‍ ജെസിക്കയാണ് മരിച്ചത്.
ഒരാഴ്ച മുന്‍പാണ് കുഞ്ഞിന്റെ മാമോദീസ ചടങ്ങുകള്‍ നാട്ടില്‍ വച്ചു നടത്തിയത്. തിരികെ യുകെയില്‍ എത്തി ദിവസങ്ങള്‍ക്കുള്ളിലാണ് ഈ വേര്‍പാട്.
ദിവസങ്ങള്‍ക്ക് മുന്‍പ് ചെറിയ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടിയെ യുകെയിലെ ആശുപത്രിയില്‍ കാണിച്ച് ചികിത്സ തേടിയിരുന്നു. എന്നാല്‍ ഉറക്കത്തിനിടയില്‍ ഉണ്ടായ ശ്വാസതടസ്സമാകാം പെട്ടെന്നുള്ള മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

