Spread the love

ജയവാഡ : കത്തിമുനയിൽ നിർത്തി 35 വയസ്സുകാരിക്ക് നേരെ ക്രൂരമായ ആക്രമണം. പൽനാട് ജില്ലയിലെ മാച്ചർല നഗരത്തിൽ അജ്ഞാതനായ ഒരാൾ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കയറ്റി മാരകമായി പരുക്കേൽപ്പിച്ചു. യുവതിയുടെ താമസസ്ഥലത്താണ് സംഭവം. ഇവർ വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് പ്രതി എത്തിയത്.

പ്രതി കുടിക്കാൻ വെള്ളം ചോദിച്ചാണ് വീടിനുള്ളിൽ കയറിയത്. തുടർന്ന് യുവതിയെ കീഴ്പ്പെടുത്തുകയായിരുന്നുവെന്ന് മാച്ചർല ടൗൺ സിഐ വെങ്കിട്ട രമണ പറഞ്ഞു. നിലവിൽ നരസറാവുപേട്ട ഏരിയ ആശുപത്രിയിൽ ചികിത്സയിലുള്ള യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്.

പോലീസ് പറയുന്നത് :

കുടിക്കാൻ വെള്ളം ചോദിച്ചു പ്രതി വീടിനുള്ളിൽ കടന്നു യുവതിയെ കെട്ടിയിട്ടു. കത്തിമുനയിൽ നിർത്തി ബലാത്സംഗം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു. തനിക്ക് എച്ച്ഐവി ബാധയുണ്ടെന്ന് യുവതി പറഞ്ഞതിനെത്തുടർന്ന് പ്രതി പ്രകോപിതനാവുകയും ഇരുമ്പ് ദണ്ഡ് സ്വകാര്യഭാഗങ്ങളിൽ തറയ്ക്കുകയുമായിരുന്നു. അതിനുശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.