Spread the love

 

നീരീക്ഷിച്ചും കൈകാട്ടി നിർത്തി ജനാധിപത്യ ഉത്സവത്തിലെ വഴിയോരക്കാഴ്ച്ചകള്‍

കോട്ടയം: തെരഞ്ഞെടുപ്പ് നിരീക്ഷണത്തിനായുളള സ്‌ക്വാഡുകളുടെ പരിശോധന വലയ്ക്കുന്നത് സാധാരണക്കാരെ എന്നു പരാതി. പതിവ് പോലെ ഒരു പ്രത്യേക കാറ്റഗറിയുളള വണ്ടികളാണ് അധികൃതർ നിർത്തി  പരിശോധിക്കുന്നത്. സ്ഥിരമായി ഏകദേശം ഒരേ സ്ഥലത്താണ് ഇവരുടെ നില്‍പ്പ്. ചിലയിടത്ത് ക്യാമറവച്ചിട്ടുണ്ട്. അതിന് സമീപമാണ് പോലീസ് ഉദ്യോഗസ്ഥനും ഒരു ഉദ്യോഗസ്ഥനും ഇടംപിടിക്കുന്നത്. കോട്ടയം ജില്ലയില്‍ ക്യാമറ ഘടിപ്പിച്ച വണ്ടികള്‍ തലങ്ങും വിലങ്ങും ഓടുന്നുണ്ട്.കോട്ടയം ജില്ലയിലേക്കുള്ള പ്രവേശന കവാടമായ പൂത്തോട്ടയിൽ കെട്ടിടത്തിന്റെ മുൻഭാഗത്ത് റോഡിലേക്ക് ക്യാമറ വച്ച് സ്ഥിരമായി വാഹനം പരിശോധനയാണ്.രാത്രിയും പകലുമില്ലാതെ. തലയോലപ്പറമ്പ്, കാഞ്ഞിരമറ്റം, ഏറ്റുമാനൂർ കാണക്കാരി എന്നിവിടങ്ങളിലും സ്ഥിരം ഉദ്യോഗസ്ഥസംഘം ഉണ്ട്.

പലപ്പോഴും പിടിക്കുന്നത് ഉപജീവനത്തിനായി നെട്ടോട്ടമോടുന്നവരെ. ക്യാമറയും സംവിധാനവും ഉളളത് കൃത്യമായി നിരീക്ഷിക്കുന്നവര്‍ പിടിക്കപ്പെടാതിരിക്കാന്‍ കുറുക്കു വഴി തേടുമെന്ന് വ്യക്തം. ജനാധിപത്യത്തിലെ ഉത്സമായ തെരഞ്ഞെടുപ്പ് കാലത്ത് ഇതും ഒരു ഉത്സവമായി നാട്ടുകാര്‍ വിലയിരുത്തുന്നു. പണം കടത്തുന്നത് കണ്ടെത്താനാണ് ഈ ജഗപൊഗ. പക്ഷേ അങ്ങനെയുണ്ടെങ്കില്‍ അതിന്റെ പൊടിപോലും കണ്ടെത്താന്‍ കഴിയുന്നില്ലെന്നതാണ് വ്യക്തം. ഇത്രയും സംവിധാനം ഉണ്ടെങ്കിലും പിടികൂടുന്നത് സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെന്ന് വിമർശനമുണ്ട്.

കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ വിഡിയോ സര്‍വയലന്‍സ് ടീമിനെക്കൂടി വിന്യസിച്ചു. ഗസറ്റഡ് ഓഫിസര്‍മാര്‍ക്കാണ് ഓരോ സംഘത്തിന്റെയും ചുമതല.പാര്‍ട്ടികളുടെ പൊതുസമ്മേളനങ്ങള്‍, റാലികള്‍, ബാനര്‍, ഫ്‌ളെക്‌സ്, ചുവരെഴുത്ത് തുടങ്ങിയവ ചിത്രീകരിച്ച് ചെലവ് വിലയിരുത്തുകയാണ് ചുമതല.