വിശുദ്ധ വാരത്തിലെ ദേശീയ പരീക്ഷകള്‍: പ്രതിഷേധ ധര്‍ണ നടത്തി കത്തോലിക്കാ കോണ്‍ഗ്രസ്
ദേശീയ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷകള്‍ വിശുദ്ധവാരത്തിലെ പെസഹ വ്യാഴം, ദുഃഖശനി, ഈസ്റ്റര്‍, ദിനങ്ങളില്‍ നടത്തുന്നതില്‍ പ്രതിഷേധിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതി കോട്ടയത്ത് പ്രതിഷേധ ധര്‍ണ നടത്തി.
ധര്‍ണ സിറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മിഷന്‍ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍ ഉദ്ഘാടനം ചെയ്തു. അതിരൂപതാ പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.ഡയറക്ടര്‍ ഫാ.ഡോ. സാവിയോ മാനാട്ട്, ലൂര്‍ദ് ഫൊറോന വികാരി ഫാ.ഡോ. ജേക്കബ് വട്ടയ്ക്കാട്ട്, ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, വൈസ് പ്രസിഡന്റുമാരായ ജോര്‍ജ്കുട്ടി മുക്കത്ത്, റോസ്ലിന്‍ കുരുവിള, ഗ്ലോബല്‍ ഭാരവാഹികളായ രാജേഷ് ജോണ്‍, മനു ജെ.വരാപ്പള്ളി, ലിസി ജോസ്, അതിരൂപതാ ഭാരവാഹികളായ കുഞ്ഞ് കളപ്പുര, കെ.എസ്.ആന്റണി, സെബാസ്റ്റ്യന്‍ വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ദേശീയ എന്‍ജിനീയറിംഗ് പ്രവേശ പരീക്ഷയായ ജെഇഇ രണ്ടാം ഘട്ടമാണ് വിശുദ്ധവാരദിനങ്ങളില്‍ നടക്കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു

