കാസർകോട്: മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം. പ്ലസ് ടു വിദ്യാർത്ഥിക്ക് വേണ്ടി പരീക്ഷ എഴുതാൻ എത്തിയ ഇരുപതുകാരനായ മുഹമ്മദ് മുക്താറിനെ അധ്യാപകർ കയ്യോടെ പിടികൂടി.
മാർച്ച് 16-ന് നടന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയ്ക്കിടെയാണ്സിനിമയെ വെല്ലുന്ന സംഭവം അരങ്ങേറിയത്. പരീക്ഷാ ഹാളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകർക്ക് തോന്നി സംശയമാണ് വലിയൊരു ക്രമക്കേട് പുറത്തുകൊണ്ടുവരാൻ സഹായിച്ചത്. സ്കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരീക്ഷ എഴുതിയ യുവാവിനും വിദ്യാർത്ഥിക്കുമെതിരെ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
16 ന് നടന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയിൽ ആണ് ആൾമാറാട്ടം നടന്നത്. പരീക്ഷ നടക്കുന്നതിനിടെ സംശയം തോന്നിയ അധ്യാപകർ പരിശോധിച്ചപ്പോൾ ആണ് തട്ടിപ്പ് പുറത്ത് വന്നത്. തുടർന്ന് രണ്ടുപേരുടെയും ഫോണുകളിലും പൊലീസ് പരിശോധന നടത്തി
അതേസമയം . ഇതേ സ്കൂളിൽ എസ് എസ് എൽ സി പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ വിദ്യാർത്ഥി സ്മാർട്ട് ഫോൺ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയാണ് ഫോൺ പിടികൂടിയത്.

