Spread the love

മോണലിസ വിവാഹം വിവാദത്തില്‍. കേരളത്തിലെ വിവാഹം ലൗജിഹാദ് എന്ന് പിതാവും സംഘടനകളും. അന്വേഷണം വേണമെന്നും

കുംഭമേളയിലെ സോഷ്യല്‍ മീഡിയ താരം മോണലിസയെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പിതാവ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിനെ സമീപിച്ചു. മകളെ മതംമാറ്റാനായി തട്ടിയെടുത്തതാണെന്ന് പിതാവ് ജയസിങ് ഭോസ്ലെ ആരോപിച്ചു. മോണാലിസയുടെയും ഫര്‍ഹാന്റെയും വിവാഹത്തെക്കുറിച്ച് രൂക്ഷ വിമര്‍ശനവുമായി ഹിന്ദുത്വ നേതാവ് സാധ്വി പ്രാചി ആര്യ. ഈ ബന്ധത്തെ ”ലവ് ജിഹാദ്” കേസായി വിശേഷിപ്പിക്കുകയും സമഗ്രമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ഇതെക്കുറിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അന്വേഷിക്കണം.
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) യുമായി വിവാഹത്തിന് ബന്ധമുണ്ടെന്നും നേതാവ് ആരോപിച്ചു. വിവാഹത്തിന് ഫണ്ട് ലഭിച്ചിരിക്കാമെന്നും കുറ്റപ്പെടുത്തി. ഉത്തരേന്ത്യന്‍ ദിനപത്രങ്ങളിലാണ് ഹിന്ദുത്വ നേതാവിന്റെ ആരോപണം,

മധ്യപ്രദേശിലെ ഖര്‍ഗാവ് സ്വദേശിനിയായ മോണലിസ ഭോസ്ലെയും (18) യുപി ബാഗ്പത് സ്വദേശിയായ മുഹമ്മദ് ഫര്‍മാനുമായുള്ള (25) വിവാഹം കഴിഞ്ഞദിവസമാണ് തിരുവനന്തപുരം പൂവാര്‍ അരുമാനൂര്‍ നയിനാര്‍ ദേവക്ഷേത്രത്തില്‍ നടന്നത്. വിവാഹത്തിനു വീട്ടുകാര്‍ തടസ്സം നില്‍ക്കുവെന്ന പരാതിയുമായി മോണലിസ തമ്പാനൂര്‍ പോലീസിനെ സമീപിച്ചിരുന്നു. മോണലിസയുടെ പിതാവിനെ പൊലീസ് വിളിച്ചുവരുത്തിയെങ്കിലും അദ്ദേഹം വിവാഹത്തിനു സമ്മതിച്ചില്ല.

മകളെ കുടുക്കിയതാണെന്ന് കേരളത്തില്‍നിന്ന് മടങ്ങിയെത്തിയ പിതാവ് പറഞ്ഞു. മോണലിസയെ മടക്കിക്കൊണ്ടുവരാന്‍ പിതാവിനെ സഹായിക്കുമെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് നേതാക്കളായ സമീര്‍ മഹുലെ, ഭൂപേന്ദ്ര ചൗഹാന്‍ എന്നിവരും പറഞ്ഞു. എന്നാല്‍ ഇത് ലൗജിഹാദ് അല്ലെന്ന് മോണലിസ വ്യക്തമാക്കി. തന്റെ വിവാഹം ബന്ധുവായ യുവാവുമായി ഉറപ്പിച്ചിട്ടില്ലായിരുന്നുവെന്നും പറഞ്ഞു.