Spread the love

കോട്ടയം :വാടക വീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി പൊൻകുന്നം തോണിപ്പാറ റോഡിനു സമീപമുള്ള വാടകവീട്ടിൽ സാജൻ(33), ഭാര്യ വാഴൂർ സ്വദേശി അനുഷ(30) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവരുടെ മൂന്ന് വയസ്സ് പ്രായമുള്ള ഒരു കുട്ടി സംഭവം നടക്കുന്ന സമയം ഇവർക്ക് ഒപ്പമുണ്ടായിരുന്നു. ഇരുവരെയും രക്തം വാർന്ന നിലയിൽ കിടപ്പു മുറിയിൽ കണ്ടെത്തുകയായിരുന്നു.

അതേസമയം രാത്രിയിൽ വഴക്ക് കേട്ടിരുന്നതായും രാവിലെ വിളിച്ചപ്പോൾ ഫോണിൽ ലഭിക്കാതായെന്നും ആണ് പരിസരവാസികൾ പറയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടര വയസ്സുള്ള മകനും ഇവർക്കൊപ്പം വീട്ടിൽ ഉണ്ടായിരുന്നു. ഉറക്കം ഉണർന്ന് കുട്ടി കരയുന്നത് കേട്ടാണ് വീട്ടുടമസ്ഥർ ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയതും.കുട്ടിക്ക് യാതൊരു കുഴപ്പവുമില്ല.