Spread the love

ടെഹ്‌റാൻ: ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ ഇറാൻ ടെഹ്‌റാനിൽ 40 സ്‌കൂൾ വിദ്യാർഥികൾ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക ന്യൂസ് ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു.ആക്രണം ഉണ്ടായത് പെൺകുട്ടികളുടെ സ്‌കൂളിന് നേരെയാണ്.

മരിച്ചവരെല്ലാം കൊച്ചു പെൺകുട്ടികളാണെന്നത് ലോകത്തെ നടുക്കിയിരിക്കുകയാണ്. അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ തകർന്ന സ്കൂളിന്‍റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. അതേസമയം കൊടും ക്രൂരതയാണ് അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയതെന്ന് ഇറാൻ വിമർശിച്ചു.

ഇറാനിലെ നിലവിലെ സംഘർഷാവസ്ഥയ്ക്ക് ഉത്തരവാദികൾ അവിടത്തെ ഭരണകൂടമാണെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം. തങ്ങൾ ഇറാനിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്ന് വ്യക്തമാക്കിയ കീവ് ‌‌, അവിടെ ഭരണമാറ്റം വേണമെന്ന ആവശ്യം ആവർത്തിക്കുകയും ചെയ്തു. ടെഹ്‌റാനിൽ, ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയിയുടെ ഔദ്യോഗിക ഓഫീസിന് സമീപത്താണ് ആദ്യത്തെ ആക്രമണം റിപ്പോർട്ട് ചെയ്തത്. പിന്നാലെ രാജ്യവ്യാപകമായി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. പലമേഖലകളിൽ നിന്നും പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.