Spread the love

കേരളത്തെ നടുക്കിയ ഒരു പ്രമുഖ രാഷ്ട്രീയ കൊലപാതകത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സംഹാര താണ്ഡവം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. എസ്.ജി.പ്രൊഡക്ഷൻസിനു വേണ്ടി സുനിൽ നായർ, ഗിരീഷ് കെ.ആർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ജിനേഷ് മുകുന്ദൻ സംവിധാനം ചെയ്യുന്നു.

 

കേരളത്തെ നടുക്കിയ ഒരു രാഷ്ട്രീയ കൊലപാതകത്തിലൂടെയും, കേരളത്തിലെ മറ്റ് അനുകാലിക സംഭവങ്ങളിലൂടെയും കടന്നുപോകുന്ന ഈ ചിത്രം ലോകം അറിയേണ്ട ചില സത്യങ്ങൾ വിളിച്ചു പറയുന്നു. ഞെട്ടിക്കുന്ന ചില സത്യങ്ങൾ!

 

നിരവധി ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയരായ സംവിധായകൻ ജിനേഷ് മുകുന്ദനും ക്യാമറാമാനും എഡിറ്ററുമായ വിഷ്ണു റോയലും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിച്ചിരിക്കുകയാണ്. സംഹാരതാണ്ഡവം എന്ന ഇവരുടെ ആദ്യ സിനിമാ സംരംഭം പ്രേക്ഷകർക്ക് രുചിക്കുന്ന രീതിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. പ്രേക്ഷകർക്ക് രുചിക്കുന്ന എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്.

 

എസ്. ജി. പ്രൊഡക്ഷൻസിനു വേണ്ടി സുനിൽ നായർ, ഗിരീഷ് കെ.ആർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സംഹാര താണ്ഡവം ജിനേഷ് മുകുന്ദൻ സംവിധാനം ചെയ്യുന്നു. ക്യാമറ – എഡിറ്റിംഗ് – വിഷ്ണു റോയൽ, തിരക്കഥ – ഇന്ദ്ര പ്രതാപ്, സനീഷ് ഇല്ലിക്കൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – പ്രദീപ് കുമാർ, സിന്ധു വി നായർ, കോ . പ്രൊഡ്യൂസർ – ഉണ്ണികൃഷ്ണൻ എം.പി, മനോജ് കുമാർ ചേർത്തല, അശ്വതി. എസ്, ബ്ലെസി ജോണിക്കുട്ടി, ഗാനരചന -ലിജോ കരംവേലിൽ, ലിജോ കുമ്പനാട്, ഉൻമേഷ് പൂങ്കാവ്, സംഗീതം -ജെറിൻ തോമസ് ജെറ്റ്, ആലാപനം -എം. ജി. ശ്രീകുമാർ, നജീം അർഷാദ്, മഞ്ചരി, ബാക്ക്ഗ്രൗണ്ട് സ്കോർ – അശ്വിൻ വർമ്മ, നൃത്ത സംവിധാനം – ബാബു ഫൂട്ട് ലൂസർ, ഡോ.കൽപന കെ കൃഷ്ണൻ, ക്രീയേറ്റീവ് ഡയറക്ടർ, അഡീഷണൽ സ്ക്രിപ്റ്റ് – അതുൽ ഭുവനേന്ദ്, ആർട്ട് ഡയറക്ടർ- പ്രിൻസ് തിരുവാർപ്പ്, മേക്കപ്പ്- അനിൽ പൂജപ്പുര, വിജീഷ് പള്ളിച്ചൽ, ആക്ഷൻ – മാഫിയ ശശി, അതുൽ ഭുവനേന്ദ്, ഭരത് എം.എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സിറാജ് കിത്ത് നന്തി, അസോസിയേറ്റ് ഡയറക്ടർ- ഭരത് എം.എച്ച്, റിജിൻ സർക്കാർ, സുകന്യ, അസിസ്റ്റൻ്റ് ഡയറക്ടർസ് – മുനീർ, ആൽബിൻ, പ്രവീൺ പ്രകാശ്, ഷൈലജ, അപ്പു സണ്ണി. അസോസിയേറ്റ് സിനിമാട്ടോഗ്രാഫേഴ്സ് – ഷാൻ, കൃഷ്ണ പ്രസാദ്, അസിസ്റ്റൻ്റ് സിനിമാട്ടോഗ്രാഫേഴ്സ് – വിക്കി, സൂര്യ, പ്രൊഡക്ഷൻ കൺട്രോളർ- നിഖിൽ കുണ്ടറ, പബ്ലിസിറ്റി ഡിസൈൻ- സന്തോഷ് ആഡ് ആർട്സ്, ആഡ് ഫ്ലൈ, യൂണിറ്റ്- ചിത്രാഞ്ജലി.പി ആർ ഒ – അയ്മനം സാജൻ.

 

ഫിറോഷ് മോഹൻ, റിഷി സുരേഷ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ വിയാൻ, ശരണ്യ വിശാഖ്, ആതിര വി.എ, സജി വാക്കനാട്, പ്രശോഭ, രാഹുൽ വെള്ളായണി, ശ്രീജിത്ത്, മഹാദേവൻ, ബിൻ വർഗീസ്, അഖിൽ ഗുലുഗുൽ, വിഷ്ണു മണ്ണയം, നിഖിൽ എന്നിവർ അഭിനയിക്കുന്നു. സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.

 

പി.ആർ.ഒ – അയ്മനം സാജൻ.