Spread the love

കൊച്ചി : വൈറ്റിലയില്‍ റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.സംഭവം കൊലപാതകമാണോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. 40-50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.

അതേസമയം മൃതദേഹം ട്രെയിന്‍ കേറാത്ത ട്രാക്കിനു പുറത്താണ്.

ഇന്ന് പുലര്‍ച്ചെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ലോക്കോ പൈലറ്റാണ് മൃതദേഹം കണ്ടത്. പിന്നീട് റെയില്‍വേയിലും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

സംഭവ സ്ഥലത്ത് നിന്നും ഒരു മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്. ഫോണ്‍ പരിശോധയില്‍ നിന്നും യുവതിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്നാണ് സൂചനകള്‍. യുവതിയുടെ മുഖത്ത് ഉൾപ്പെടെ പരുക്കേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്.