കോട്ടയം ജില്ലാ ജയിലിൽ ദേഹപരിശോധനയ്ക്കിട തടവുകാരന് മർദനമേറ്റതായി പരാതി. ദേഹപരിശോധനയ്ക്കിടെ മർദ്ദനം സംഭവിച്ചു എന്നാണ് പരാതി.
തൃശ്ശൂർ ജയിലിൽ നിന്നും കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കുന്നതിനായി എത്തിച്ച ജോയ് (65) എന്ന പ്രതിക്കാണ് പരിക്കേറ്റത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ജോയിയെ കോട്ടയത്ത് എത്തിച്ചത്. ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായുള്ള ദേഹപരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ മർദിച്ചെന്നാണ് ആരോപണം.
എന്നാൽ പ്രതി അക്രമാസക്തനാകാൻ ശ്രമിച്ചപ്പോൾ തടയുക മാത്രമാണ് ചെയ്തതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. മർദനത്തിന് പിന്നാലെ പ്രതി ജയിലിനുള്ളിലെ ഗ്ലാസ് പൊട്ടിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്‌തെന്നാണ് പറയുന്നത്.
ജോയ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ ബലപ്രയോഗമാണ് നടന്നതെന്നാണ് ജയിൽ അധികാരികൾ പറയുന്നത്. മുൻപും നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് ജോയ് എന്നും അധികൃതർ വ്യക്തമാക്കി. അതേസമയം പുതിയ ജയിലിലേക്ക് വരുമ്പോൾ ഉള്ള നടപടികളുടെ ഭാഗമായി നടന്നതാണ് സംഭവം എന്നും പറയപ്പെടുന്നു. പല ജയിലുകളിലും ഇപ്പോഴും നടയടി എന്ന സമ്പ്രദായം നിലവിലുള്ളതായി

