സേവ് ഇമ്രാന്, പാക് ഭരണകൂടത്തിന് കത്തെഴുതി രാജ്യാന്തര കിക്കറ്റ് പ്രമുഖര്‍
പാകിസ്താന് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ലോക കപ്പ് ജേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന് ഖാന്റെ ആരോഗ്യനിലയില്‍ ആശങ്കപ്രകടി പ്പിച്ച് സുനില്‍ ഗാവസ്സറും കപില്‍ ദേവും ഉള്‍പ്പെടെയുള്ള മുന്‍ ലോക ക്രിക്കറ്റ് താരങ്ങള്‍. ഇമ്രാന്‍ഖാന്റെ കാലത്ത് കളിച്ചിരുന്നതും ലോക ക്രി ക്കറ്റിലെ മുന്‍ ക്യാപ്റ്റന്മാരുമായ 14 പേരാണ് പാകിസ്താന് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫിന് കത്തയച്ചത്.
ജയിലിലായ ഇമ്രാന് മതിയായ വൈദ്യസഹായവും മാന്യമായ പരിഗണനയും ഉറപ്പാക്ക ണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ഗ്രെഗ് ചാപ്പലിന്റെ നേതൃത്വത്തി ലാണ് കത്ത് തയ്യാറാക്കിയത്. ഗ്രെഗ് ചാപ്പല്‍, കപില്‍ ദേവ്, സുനില്‍ ഗാവ സ്ലര്, ഇയാന്‍ ചാപ്പല്‍, അലന് ബോര്‍ഡര്‍, സ്റ്റീ വ് വോ, കിം ഹ്യൂസ്, ബെലിന്‍ഡ ക്ലര്‍ക്ക്, മൈക്കല്‍ ആതര്‍ ട്ടണ്, നാസര്‍ ഹുസൈന്, ഡേവിഡ് ഗവര്, മൈക്കല്‍ ബ്രി യര്‍ലി, ക്ലൈവ് ലോയ്ഡ്, ജോണ്‍ റൈറ്റ് എന്നിവരാണ് കത്തില്‍ ഒപ്പിട്ടത്.അഴി മതിക്കേസില് 14 വര്‍ഷം തടവിന് ശിക്ഷിച്ചിരിക്കുകയാണ് ഇമ്രാനെ.

