Spread the love

പത്തനംതിട്ട : കേരളത്തിൻറെ വികസനത്തെയും കേന്ദ്രസർക്കാർ പകയോടെ നടത്തുന്ന അവഗണനയെയും കേരളം അതിജീവിച്ചതും തകർക്കാൻ യുഡിഎഫും ബിജെപിയും ശബരിമല വിഷയത്തിൽ ഒരുമിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നതെന്ന്
മുഖ്യമന്ത്രി പിണറായി വിജയൻ.ജോസ് കെ മാണി നയിക്കുന്ന എൽഡിഎഫ് മധ്യമേഖലാ ജാഥയുടെ ഉദ്ഘാടനം പത്തനംതിട്ടയിൽ ഉത്ഘാചനം ചെയ്യുകയായിരുന്നു അദ്ദേഹം.യുഡിഎഫ് നിയമസഭയ്ക്ക് അകത്ത് ചർച്ചകളെ ഭയപ്പെടുകയാണ്.പൊതു വിഷയങ്ങൾ സംബന്ധിച്ച ഏറ്റവും കൂടുതൽ ചർച്ചകൾ ഉയർന്നു വരേണ്ടത് നയപ്രഖ്യാപന ചർച്ചയിലും ബഡ്ജറ്റ് ചർച്ചയിലും ആണ്.ഇത്തരം ചർച്ചകളിൽ നിന്നും യുഡിഎഫ് മാറിനിൽക്കുകയാണ്.

വിഷയങ്ങൾ ഉന്നയിക്കാൻ അവർ തയ്യാറാകുന്നില്ല.ഏകപക്ഷീയമായി കാര്യങ്ങൾ പറഞ്ഞു പോവുകയാണ് അവർ ചെയ്യുന്നത്.ചർച്ചകൾ ഉണ്ടായാൽ പറയുന്ന കാര്യങ്ങൾക്ക് മറുപടികൾ ഉണ്ടാകും യാഥാർത്ഥ്യങ്ങൾ നിയമസഭയുടെയും ജനങ്ങളുടെയും മുന്നിലെത്തും യഥാർത്ഥ വസ്തുതകളെ ഭയപ്പെട്ട് ഒളിച്ചോടുന്ന യുഡിഎഫിനെ കാണാം. ഒരു പ്രത്യേക പകയോടെ കേന്ദ്രസർക്കാർ കേരളത്തെ അവഗണിക്കുന്ന സമീപനമാണ് ബഡ്ജറ്റുകളിൽ കാണുന്നത്.കേന്ദ്ര ധനവകുപ്പ് അവതരിപ്പിച്ച എക്കണോമിക് സർവേ റിപ്പോർട്ടിൽ പലയിടത്തും ഒന്നാമതായി കേരളത്തെ പരാമർശിക്കുന്നു.പല മേഖലകളിലും ഒന്നാമത് കേരളമാണ്.

എന്നാൽ കേന്ദ്ര ബഡ്ജറ്റിൽ കടുത്ത അവഗണനയാണ് സംസ്ഥാനത്തോട് കാണിച്ചത്.എത്രയോ കാലമായി നാം ആവശ്യപ്പെടുന്ന എയിംസ് ഇത്തവണയും കേരളത്തിലെ നൽകിയില്ല.2016 നു മുൻപുള്ള സർക്കാർ നാലു സ്ഥലങ്ങൾ സ്ഥാപിക്കാൻ ചൂണ്ടിക്കാണിച്ചെങ്കിലും ഏതെങ്കിലും ഒരു പ്രത്യേക സ്ഥലം നിർദ്ദേശിക്കാനാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്.പിന്നീട് വന്ന സർക്കാർ ഇതനുസരിച്ച് കോഴിക്കോട്ട് കിനാലൂരിൽ ആവശ്യമായ സ്ഥലം കണ്ടെത്തി സർക്കാർ റിപ്പോർട്ട് നൽകിയിരുന്നു.അന്നുതൊട്ട് കേരളം എയിംസിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്.രാജ്യത്ത് ആകമാനം 5 മെഡിക്കൽ കേന്ദ്രങ്ങൾ ബഡ്ജറ്റിൽ പ്രഖ്യാപിച്ചെങ്കിലും കേരളത്തിന് ഒന്നും തന്നില്ല.കേരളത്തിലെ ആയുർവേദ മേഖലയോടും ഇതേ അവഗണനയാണുള്ളത്.

മൂന്ന് ദേശീയ ആയുർവേദ കേന്ദ്രങ്ങൾ അനുവദിച്ചപ്പോൾ കേരളത്തിന് ഒന്നും നൽകിയില്ല.ശബരി റെയിൽ പാതയുടെ കാര്യത്തിലും ഇതേ ഇതേ നിഷേധാത്മക സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്.കേരളത്തിൻറെ യാത്രാസൗകര്യം ഇന്നും ദശാബ്ദങ്ങൾക്ക് മുമ്പുള്ള അതേ നിലയിലാണ്. റെയിൽ യാത്ര സമയത്തിൽ വലിയ വ്യത്യാസം ഒന്നും ഇപ്പോഴും വന്നിട്ടില്ല അതിനു പരിഹാരം ആയിട്ടാണ് അർദ്ധ അതിവേഗ റെയിൽ പാതയ്ക്കുള്ള നിർദ്ദേശം സംസ്ഥാന സർക്കാർ നൽകിയത്.നാടിന് ആവശ്യമായ പദ്ധതിക്ക് കേന്ദ്രസർക്കാരിൽ നിന്നും റെയിൽവേയിൽ നിന്നും എതിർപ്പ് പ്രതീക്ഷിച്ചില്ല.അതിവേഗ റെയിൽപാതയുടെ കാര്യത്തിലും ഇതേ സമീപനമാണ് .ഏതു പദ്ധതി വന്നാലും എതിർക്കാൻ യുഡിഎഫും ബിജെപിയും ഒരുമിച്ചാണ് രംഗത്ത് വരുന്നത് ഇക്കാര്യത്തിൽ രണ്ടുകൂട്ടർക്കും ഒരേ നിലപാടാണ്. അതീവ നിർഭാഗ്യമായ കാര്യം കേന്ദ്രസർക്കാർ ഇതിനൊപ്പം നിൽക്കുന്നു എന്നതാണ്.വേഗ റെയിലിന്റെ കാര്യത്തിൽ ഏതു പദ്ധതി വന്നാലും കേരളം അതിനെ സ്വാഗതം ചെയ്യും.

ബിജെപിയോടും ആർഎസ്എസിനോടും വലിയ മമത പുലർത്താത്ത സമൂഹമാണ് കേരളം.ഇതാണ് പകയോടെ കേരളത്തെ അവഗണിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാക്കുന്നതിന്റെ കാരണം.കഴിഞ്ഞ ഒരു ദശാബ് കാലമായി വർഗീയ സംഘർഷങ്ങൾ ഇല്ലാത്ത നാടാണ് കേരളം.വർഗീയ ശക്തികളെയും വർഗീയ കലാപ ശ്രമങ്ങളെയും കർശനമായിട്ടാണ് സർക്കാർ നേരിടുന്നത്.വർഗീയത ശക്തമായി നേരിടുന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ല.

ശബരിമല വിഷയം നിയമസഭയിൽ ചർച്ച ചെയ്യാൻ പ്രതിപക്ഷം തയ്യാറാകുന്നില്ല ചർച്ച ചെയ്താൽ ഒരുപാട് വസ്തുതകൾ വെളിച്ചത്തു വരും എങ്കിലും നുണക്കഥകൾ പ്രചരിപ്പിച്ചു വിടുന്നതിന് കുറവൊന്നുമില്ല.2004 പോറ്റി ശബരിമലയിൽ കയറിയതാണ്.ഇന്നത്തെ കോൺഗ്രസിന്റെ ഉന്നതനായ ഒരു ദേശീയ നേതാവാണ് അന്ന് ദേവസ്വം മന്ത്രിയായിരുന്നത്.അന്നത്തെ ദേവസം ബോർഡ് പ്രസിഡന്റിനെയും അംഗങ്ങളെയും നിയമിച്ചത് യുഡിഎഫ് സർക്കാരാണ് അവിടെ എല്ലാ കളികളും കളിക്കാൻ പോറ്റിക്ക് സഹായം ചെയ്തു കൊടുത്തത് അവരാണ്.

ഇത്തരം വസ്തുതകൾ വെളിച്ചത്ത് വരും എന്നതിനാലാണ് ചർച്ചകളിൽ നിന്നും യുഡിഎഫ് ഒളിച്ചോടുന്നത്.ആരു തെറ്റ് ചെയ്താലും കുറ്റം ചെയ്താലും ഒരു ദാക്ഷണ്യവും ഇല്ലാത്ത സമീപനമാണ് സർക്കാർ വെച്ചുപുലർത്തുന്നത്.ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് ശബരിമല കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്നത്.ഇക്കാര്യത്തിൽ ശക്തമായ നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്.ഇക്കഴിഞ്ഞ ദിവസത്തെ ഹൈക്കോടതിയുടെ പരാമർശത്തോടെ ജനങ്ങൾക്ക് സത്യങ്ങൾ ബോധ്യമായി.നിറഞ്ഞ മനസ്സോടെ എൽഡിഎഫ് തുടരണത്തിനായി ജനങ്ങൾ വോട്ടു ചെയ്യും എന്നും മുഖ്യമന്ത്രി പറഞ്ഞു.ജാഥാ ക്യാപ്റ്റൻ ജോസ് കെ മാണിയെ മുഖ്യമന്ത്രി ഷാൾ അണിയിച്ചു.

കേരളത്തിൽ ഇനി നടക്കാനിരിക്കുന്ന വിസ്മയം മൂന്നാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയാണെന്ന് ജാഥ ക്യാപ്റ്റൻ ജോസ് കെ മാണി പറഞ്ഞു.എൽഡിഎഫ് ഭരണത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ തമസ്കരിക്കാൻ ആര് ശ്രമിച്ചാലും ജനങ്ങൾ അത് തള്ളിക്കളയും.സാധാരണക്കാരെയും പാവപ്പെട്ടവരെയും ഇതേപോലെ ചേർത്തുപിടിച്ച ഒരു സർക്കാർ കേരളത്തിൻ്റെ  ചരിത്രത്തിൽ ഉണ്ടായിട്ടില്ല.എൽഡിഎഫ് ഒറ്റക്കെട്ടാണെന്നും തെറ്റിദ്ധാരണകൾ പരത്താൻ ആര് ശ്രമിച്ചാലും അതൊന്നും വിലപ്പോ ഇല്ലെന്നും ജോസ് കെ മാണി പറഞ്ഞു.

മധ്യ മേഖല അംഗങ്ങളായ കെ കെ ശൈലജ ടീച്ചര്‍
പി കെ ബിജു, ⁠പി പി സുനീര്‍ എംപി, ⁠സാബു ജോര്‍ജ്‌ സുഭാഷ്‌ പുഞ്ചക്കോട്ടിൽ,
ഡോ. വര്‍ഗീസ്‌ ജോര്‍ജ്,‌
മാത്യൂസ്‌ കോലഞ്ചേരി,
കെ ജി പ്രേംജിത്ത്‌ ,
ഫ്രാന്‍സിസ്‌ തോമസ്‌,
എം എ ലത്തീഫ്‌ ,
ബിനോയ്‌ ജോസഫ്‌ എന്നിവർക്കും സ്വീകരണം നൽകി.