Spread the love

മലയാളത്തിലെ ഏറ്റവും ജനപ്രീയ ഇന്‍ഫളുവന്‍സര്‍മാരില്‍ ഒരാളാണ് പേളി മാണി. ബി​ഗ്ബോസ് താരത്തിനു പുറമെ അവതാരികയും നടിയുമായി തിളങ്ങിയ പേളി. ഇപ്പോഴിതാ തന്റെ ആരോഗ്യനിലയെക്കുറിച്ച് വെളിപ്പെടുത്തി നടിയും അവതാരകയുമായ പേളി മാണി. അടുത്തിടെ ആശുപത്രിയിൽ കിടക്കുന്ന പേളി മാണിയുടെ ചില വീഡിയോകൾ പുറത്തുവന്നിരുന്നു. പിന്നാലെ നിരവധിപേർ താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ചിരുന്നു. തുടർന്നാണ് പേളി മാണി തന്റെ ആശുപത്രിയിൽ നിന്നുള്ള വീഡിയോ പങ്കുവച്ചത്.

“എനിക്ക് കുറേയേറെ മെസേജുകൾ വരുന്നുണ്ട്. എന്റെ കല്യാണത്തിന്റെ അന്നാണെന്ന് തോന്നുന്നു ഇത്രയധികം മെസേജ് മുൻപ് വന്നിട്ടുള്ളത്. ഇതൊക്കെ കണ്ടപ്പോൾ ആ സ്റ്റോറിയെ ഇടണ്ടായിരുന്നെന്ന് കരുതി(ആശുപത്രിയിലാണെന്ന). ഞാൻ ഓക്കെ ആണോ എന്നാണ് എല്ലാവരും ചോ​ദിക്കുന്നത്. ഞാനിപ്പോൾ ഓക്കെ അല്ല. വയറിൽ ഇൻഫക്ഷൻ വന്നതാണ്. കഴിച്ചതിന്റെ എന്തെങ്കിലും പ്രശ്നമായിരിക്കും. പക്ഷേ അസഹനീയമായ വേദനയായിരുന്നു. ഞാൻ ബെറ്ററായ ശേഷം മാത്രമെ ഡിസ്ചാർജ് ആകുള്ളൂ. മൂന്നോ നാലോ ദിവസം. പിന്നെ കുറച്ചു റസ്റ്റ് കൂടി എടുത്താൻ ഞാൻ സുഖം പ്രാപിക്കും. പൂർവ്വാധികം ശക്തിയോടെ കൂടുതൽ അലമ്പ് തമാശകളോടെ ഞാൻ തിരിച്ച് വരുന്നതായിരിക്കും. എല്ലാവരോടും സ്നേഹം മാത്രം”, എന്നാണ് പേളി മാണി ആരാധകരോടായി പറഞ്ഞത്.