കവന്ററി : യുകെയിലെ കവന്ററിയിൽ കാണാതായ മലയാളി യുവാവ് വിഷ്ണു ജയകുമാറിനെ (26) മരിച്ച നിലയില്‍ കണ്ടെത്തി.
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചയോടെ കാണാതായ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി വിഷ്ണുവിന്റെ മൃതദേഹം ജലാശയത്തില്‍ കണ്ടെത്തിയെന്ന വിവരം അധികൃതര്‍ കുടുംബത്തെ അറിയിച്ചതായാണ് അറിയാന്‍ കഴിഞ്ഞത് . മരണകാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
2022 ൽ ഡേറ്റ സയൻസിൽ മാസ്റ്റർ ഡിഗ്രി ചെയ്യുവാൻ എത്തിയ വിഷ്ണു കോഴ്സ് പാസായ ശേഷം പോസ്റ്റ് സ്റ്റഡി വർക്ക് വീസയിൽ നിൽക്കവേയാണ് മരണം. തിരുവനന്തപുരം സ്വദേശിയാണ് വിഷ്ണു.

