കൊല്ലം : കൊല്ലത്ത് ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സംഭവം.
അതേസമയം അധ്യാപികയെ താൻ തടഞ്ഞത് സ്കൂൾ മാനേജരുടെ നിർദ്ദേശപ്രകാരമാണെന്നാണ് സെക്യൂരിറ്റി പറയുന്നത്. തുടർന്ന് ഗേറ്റിനുമുന്നിലിരുന്നു പ്രതിഷേധിച്ച പ്രധാന അധ്യാപിക പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസെത്തി ഗേറ്റ് തുറന്നതിനു ശേഷമാണ് അധ്യാപികയ്ക്ക് സ്കൂളിനുള്ളിൽ പ്രവേശിക്കാനായത്

