മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നു കേന്ദ്രവിരുദ്ധ സമരം, രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം സമരം
തിരുവനന്തപുരം: കേന്ദ്രമന്ത്രി അമിത് ഷായുടെ സംസ്ഥാന സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്രവിരുദ്ധ സമരം. കേരളം കേരളത്തെ സാമ്പത്തികമായി ഉപരോധിക്കുന്നു എന്ന ആരോപണം ഉയര്‍ത്തിയാണ് സമരം. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുളള രണ്ടാം സമരം. കേന്ദ്രസര്‍ക്കാരില്‍ അവഗണിക്കുന്നുവെന്ന ആരോപണം ഉയര്‍ത്തി 2024 ഫെബ്രുവരിയിലാണ് ഡല്‍ഹിയില്‍ ആദ്യ സമരം അരങ്ങേറിയത്. ജന്തര്‍മന്തറില്‍ നടന്ന സമരത്തില്‍ എംപിമാരും എംഎല്‍എമാരും പങ്കെടുത്തു.
മുഖ്യമന്ത്രിയും മന്ത്രിമാരും എല്‍ഡിഎഫ് എംഎല്‍എമാരും എംപിമാരും നേതാക്കളും പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഇന്ന് രാവിലെയാണ് സത്യഗ്രഹമിരിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് സമരം. കേരളത്തെ പിന്നോട്ടടിക്കാനുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം രാഷ്ട്രീയപ്രേരിതമാണെന്നും ജനകീയ വികസന പദ്ധതികള്‍ നടപ്പാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനു ലഭിച്ച സ്വീകാര്യത ഇല്ലാതാക്കാനുള്ള നീക്കമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കേന്ദ്രമന്ത്രി കേരളത്തില്‍ ഉളളപ്പോള്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്തതോടെ മാധ്യമശ്രദ്ധ അതിലേക്ക് മാറി. ബിജെപിയുടെ നിര്‍ണായക യോഗത്തിന്റെ പകിട്ടുകുറച്ചു. അതേ സമയം കോണ്‍ഗ്രസ് എംഎല്‍എയെ കേന്ദ്രമന്ത്രി നാട്ടിലെത്തിയ ദിനം പിടികൂടിയത് സിപിഎമ്മിന്റെ കോണ്‍ഗ്രസിനോടുളള സമീപനം തുറന്നുകാട്ടുന്നതുമായി

