സിപിഎം പരോക്ഷപിന്തുണയോടെ വെള്ളാപ്പള്ളി പരിഹാസം അതിരുവിടുന്നുവെന്ന് സിപിഐയില്‍ വിമര്‍ശം. വെള്ളാപ്പള്ളി ഫാക്ടര്‍ സിപിഐയെ എല്‍ഡിഎഫില്‍ കടുത്ത തീരുമാനത്തിലേക്ക് നയിക്കുമോ
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ) സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മില്‍ അതിരുവിട്ട വാക് തര്‍ക്കം. ഇടതു മുന്നണിയിലെ ഒരു ഘടകകക്ഷിയും സമുദായ സംഘടനയുടെ അധ്യക്ഷനും ഇതുപോലെ പരസ്യമായി ഏറ്റുമുട്ടുന്നത് ഇതാദ്യം. സിപിഐയുടെ നിലപാടുകളെ വെള്ളാപ്പള്ളി ചോദ്യം ചെയ്യുമ്പോഴും ഇക്കാര്യത്തില്‍ സിപിഎം സ്വീകരിക്കുന്ന സമീപനവും മുഖ്യമന്ത്രിയുടെ മൃദുസമീപനവുമാണ് സിപിഐയെ പ്രകോപ്പിക്കുന്നത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എല്‍ഡിഎഫ്) താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ സിപിഐ സ്വീകരിക്കുന്നുണ്ടെന്നാണ് വെള്ളാപ്പള്ളിയുടെ ഏറ്റവും പുതിയ ആരോപണം.പിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചതിനെ വിമര്‍ശിച്ച സിപിഐ നിലപാടിനെ വരെ വെള്ളാപ്പള്ളി വിമര്‍ശിച്ചു. സംഘപരിവാര്‍ അജണ്ടയ്ക്ക് കൂട്ടു നില്‍ക്കണമെന്ന വെള്ളാപ്പള്ളിയുടെ ഉപദേശം തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നാണ് സിപിഐ പറയുന്നത്.
പിണറായി വിജയന്റെ കാറില്‍ വെള്ളാപ്പള്ളിയെ കയറ്റിയതിനെ പിണറായി ന്യായീകരിക്കുമ്പോഴും സിപിഐ അത് ഉള്‍ക്കൊള്ളുന്നില്ല. പിണറായിയുടെ കാറില്‍ താന്‍ യാത്ര ചെയ്തപ്പോള്സിപിഐയുടെ നേതാക്കളായ ടി.വി. തോമസും എം.എന്‍. ഗോവിന്ദന് നായരും തന്റെ കാറില്‍ പലതവണ യാത്ര ചെയ്തിട്ടുണ്ടെന്നും വെള്ളാപ്പള്ളി ബിനോയിയെ പരിഹസിച്ചു.
മതന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രത്യേകിച്ച് മുസ് ലീം ജനവിഭാഗത്തിനെതിരെ കടുത്ത ഭാഷ പ്രയോഗിക്കുന്ന വെള്ളാപ്പള്ളിയാണ് എല്‍ഡിഎഫിനെ വന്‍ പരാജയത്തിലേക്ക് നയിച്ചതെന്നാണ് സിപിഐ കരുതുന്നത്. തന്റെ കയ്യില്‍ നിന്നും പണം വാങ്ങിയെന്നും പ്രതീക്ഷിച്ചതില്‍ കൂടുതല്‍ നല്‍കിയെന്നും വെള്ളാപ്പള്ളി സിപിഐ സംസ്ഥാന സെക്രട്ടറിയെ പരിഹസിച്ചു. എന്നാല്‍ തങ്ങള്‍ വാങ്ങിയത് തെരഞ്ഞെടുപ്പ് ഫണ്ട് മാത്രമാണെന്നും അല്ലാതെ ഒരു ഇടപാടും ഇല്ലെന്നുമാണ് സിപിഐയുടെ പ്രതികരണം. അത് നിയമവിരുദ്ധമല്ല.ത
ടി.വി. തോമസും എം.എന്‍. ഗോവിന്ദന് നായരും തന്റെ കാറില്‍ പലതവണ യാത്ര ചെയ്തിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു, സിപിഐ നേതാക്കള്‍ തന്നില്‍ നിന്ന് പണം വാങ്ങിയപ്പോള്‍ പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിഎംശ്രീയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിടാന്‍ തീരുമാനിച്ചപ്പോള്‍ മുതല്‍ എല്‍ഡിഎഫില്‍ ഉടലെടുത്ത പ്രതിസന്ധി കുടുതല്‍ രൂക്ഷമാകുകയാണ്. വെള്ളാപ്പള്ളി നടേശന് സിപിഐ നേതൃത്വത്തെ ആക്ഷേപിക്കുമ്പോഴും വെള്ളാപ്പള്ളിയെ പരോക്ഷമായി സംരംക്ഷിക്കുകയാണ് സിപിഎം നേതൃത്വം ചെയ്യുന്നത്. ഇത് സിപിഐയെ പ്രകോപിപ്പിക്കുന്നുണ്ട്. അത് പൊട്ടിത്തെറിയിലേക്ക് നയിക്കുന്ന തലത്തിലെത്തുമോ.

