കോട്ടയം: സാമൂഹ്യ സന്നദ്ധ സംഘടനയായ ‘റൂഫി’ ന്റെ ആസ്ഥാന മന്ദിരം വെഞ്ചരിപ്പും വാർഷിക പൊതുസമ്മേളനവും വിവിധ മെഡിക്കൽ സേവന പദ്ധതികളുടെ ഉദ്ഘാടനവും 2026 ജനുവരി രണ്ട്, മൂന്ന് തീയതികളിൽ അതിരമ്പുഴയിൽ നടക്കും.
റൂഫ് ആസ്ഥാന മന്ദിരത്തിന്റെ വെഞ്ചിരിപ്പ് രണ്ടിനു വൈകുന്നേരം അഞ്ചിന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലും വയോജന ആതുരസേ വന പദ്ധതികളുടെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി. ഡി. സതീശനും നിർവ്വഹിക്കും. അതിരമ്പുഴ പള്ളി വികാരി മാത്യു പടിഞ്ഞാറെകൂറ്റ് ചെറുപുഷ്‌പാശ്രമം പ്രിയോർ ഫാ. ജോസഫ് ചാലിച്ചിറയിൽ ഒ.സി.ഡി, കാരിത്താസ് ഹോസ്‌പി റ്റൽ ഡയറക്ടർ റവ. ഡോ. ബിനു കുന്നത്ത് തുടങ്ങിയവർ ചടങ്ങുകളിൽ സന്നിഹിതരാകും.
മൂന്നിനു വൈകുന്നേരം സംഘടനയുടെ വാർഷിക പൊതുസമ്മേളനം. ‘റൂഫ് ‘ പ്രസിഡണ്ട് സോജൻ അഗസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഉദ്ഘാടനവും, വിവിധ മെഡിക്കൽ സേവനപദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി. വി. എൻ. വാസവൻ നിർവ്വഹിക്കും. ഗ്യാസ്ട്രോ, കാർഡിയോളജി, പീഡിയാട്രിക്, കൗൺസിലിംഗ് തുടങ്ങിയ മെഡിക്കൽ സേവന പദ്ധതികളുടെ ഉദ്ഘാടനമാണ് സമ്മേളന ത്തിൽ നടക്കുക എന്ന് സംഘടനയുടെ രക്ഷാധികാരി പി. ജെ. കുര്യൻ പാലക്കുന്നേൽ, പ്രസിഡണ്ട് സോജൻ അഗസ്റ്റ്യൻ ആലഞ്ചേരി, സെക്രട്ടറി ലൂസി സിബി പാറശ്ശേരിൽ ,റോബിൻ ജോസഫ് മാനാട്ട് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

