Spread the love

ബസ് യാത്രയ്ക്കിടെ ലണ്ടനില്‍ മൂന്നു മലയാളി നഴ്‌സുമാരെ ബ്രട്ടീഷ് വനിത ആക്രമിച്ചു, ചവുട്ടി. വംശീയ ആക്രമണമെന്നുസൂചന

ലണ്ടനില്‍ മൂന്ന് മലയാളി നഴ്സുമാര്‍ക്ക് ആക്രമണം.ബസില്‍ വച്ച് കത്തിവീശുകയും ചവിട്ടുകയുമായിരുന്നു. മൂന്നുപേരും ആശുപത്രിയില്‍.ലണ്ടനില്‍ ജോലിസ്ഥല ത്തേക്കുപോയ രണ്ട് പത്തനംതിട്ട സ്വദേശിനികള്‍ ഉള്‍പ്പെടെ മൂന്ന് മലയാളി യുവതികളെയാണ് മര്‍ദിച്ചത്. വംശീയ ആക്രമണമാണെന്ന് സൂചനയുണ്ട്.

നഴ്‌സുമാരായ പത്തനംതിട്ട മാടപ്പള്ളില്‍ സോബി, പത്തനംതിട്ട സ്വദേശി ഡെയ്സി, പുനലൂര്‍ സ്വദേശി അക്ഷിത എന്നിവര്‍ക്കാണ് മര്‍ദ നമേറ്റത്. ഇവര്‍ കയറിയ ബസില്‍ തദ്ദേശീയ സ്ത്രി കത്തിയുമായെത്തി ആക്രമണം നടത്തുകയായിരുന്നു. അക്ഷിതയുടെ വയറിന് ചവിട്ടേറ്റു. കത്തി കൊണ്ടുള്ള ആക്രമണം തടയാന്‍ ശ്രമിക്കുമ്പോള്‍ വയറിന് ചവിട്ടി. തുടര്‍ന്ന് കത്തിയുമായി മറ്റുള്ളവര്‍ക്കുനേരേ തി രിഞ്ഞു.ബസില്‍വെച്ച് കത്തികൊണ്ട് ആക്രമിച്ചു

പോലീസ് എത്തിയാണ് മൂന്നുപേരെയും ആശുപത്രിയിലാക്കിയത്. ബ്രിട്ടീഷ് സമയം ഞായറാഴ്ച രാവിലെ 7.30-ഓടെ യുവതികള്‍ ക്രൊയ്ഡോണില്‍നിന്ന് ജോലിസ്ഥലത്തേക്കു പോകുമ്പോഴായി രുന്നുആക്രമണം.