കോട്ടയം ജില്ലാ പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തിട്ടും കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് – കോൺഗ്രസ് തർക്കം പുതിയ തലത്തിലേക്ക് . ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിലേക്കുള്ള മത്സരത്തിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡണ്ടിന്റെ തോൽവി കോൺഗ്രസ് കാലു വാരിയത് മൂലമെന്ന് പരാതി. അഡ്വ ജെയ്സൺ ജോസഫിനെ അതിരമ്പുഴ ഡിവിഷനിൽ കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി ജിം അലക്സാണ് പരാജയപ്പെടുത്തിയത്. ജിം കോൺഗ്രസിൽ നിന്ന് കൂറുമാറി കോൺഗ്രസിലെത്തിയതാണ്. സംസ്ഥാനത്തും ജില്ലയിലും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് യുഡിഎഫ് കൈവരിച്ചത്.
എന്നിട്ടും യുഡിഎഫിന്റെ ഉറച്ച കോട്ടയായ ജില്ലാ പഞ്ചായത്തിലെ അതിരമ്പുഴ ഡിവിഷനിൽ എൽഡിഎഫിനായിരുന്നു വിജയം. ഇത് ആസൂത്രിതമായി കോൺഗ്രസ് കാലുവാരിയത് മൂലമാണെന്നാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ കണ്ടെത്തൽ.
ജില്ലയിലെ കോൺഗ്രസിലുള്ള ചില ജില്ലാ തല നേതാക്കളുടെ ദുഷ്ടലാക്കാണ് ഇതിന് പിന്നിലെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ വിലയിരുത്തൽ. ജെയ്സൺ ജോസഫ് ഒഴുകയിലിന്റെ പരാജയം ഉറപ്പാക്കിയത് ഏറ്റുമാനൂർ നിയമസഭാ സീറ്റിൽ ജോസഫ് ഗ്രൂപ്പ് അവകാശവാദം ഉപേക്ഷിക്കണമെന്ന ഉദ്ദേശത്തോടെയാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസഫ് ഗ്രൂപ്പിലെ പ്രിൻസ് ലൂക്കോസായിരുന്നു മത്സരിച്ചത്. പ്രിൻസിനെതിരെ വിഎൻ വാസവനും കോൺഗ്രസിൽ നിന്ന് കലഹിച്ച് പുറത്ത് പോയി സ്വതന്ത്ര സ്ഥാനാർഥിയായി ലതികാ സുബാഷുമായിരുന്നു എതിരാളികൾ. ലതിക തരക്കേടില്ലാത്ത മത്സരം കാഴ്ചവച്ചതുകൊണ്ട് വാസവന് അനായാസം ജയിച്ച് കയറാനായി. പ്രിൻസിന് ലഭിക്കേണ്ട വോട്ടുകളിൽ ഗണൃമായ വിഭാഗം ലതികയാണ് പിടിച്ചത്. പരാജയപ്പെട്ടിട്ടും ഏറ്റുമാനൂർ സീറ്റ് തങ്ങളുടെ അക്കൗണ്ടിൽ തന്നെ വേണമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ ആവശൃം. എന്നാൽ ഏറ്റുമാനൂർ സീറ്റ് തങ്ങൾക്ക് വേണമെന്ന് ജില്ലയിലെ ചില നേതാക്കളുടെ മനസ്സിലിരുപ്പ്. ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷിനെ മത്സരിപ്പിക്കാനാണ് കോൺസ് ആഗ്രഹിക്കുന്നത്. ഈ ചരട് വലികളുടെ ഭാഗമായിട്ടാണ് ഏറ്റുമാനൂരിൽ ജോസഫ് ഗ്രൂപ്പിന് ശക്തിയില്ല എന്ന സ്ഥാപിച്ചെടുക്കാൻ മത്സരരംഗത്തുവന്ന ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡണ്ട് ജെയിസൺ ജോസഫിനെ കോൺഗ്രസ് കാലുവാരിയതെന്നാണ്
ആക്ഷേപം.
ആർപ്പൂക്കര, അതിരമ്പുഴ പഞ്ചായത്ത്, ഏറ്റുമാനൂർ നഗരസഭ എല്ലാം യുഡിഎഫ് പിടിച്ചിടക്കിയിടത്താണ് ജെയ്സൺ അതിരമ്പുഴ ഡിവിഷനിൽ പരാജയപ്പെട്ടത്.കോൺഗ്രസിന് മേല്ക്കോയ്മയുള്ള മാന്നാനം, യുണിവേഴ്സിറ്റി ബ്ലോക്ക് ഡിവിഷനുകളിലാണ് ജയിസണ് ലഭിക്കേണ്ട വോട്ടുകൾ അട്ടിമറിച്ചത്.ഇവിടങ്ങളിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിക്കുകയും ചെയ്തപ്പോഴാണ് കോൺഗ്രസിന്റൊ കാലുവാരൽ തന്ത്രം ജോസഫ് ഗ്രൂപ്പ് തിരിച്ചറിഞ്ഞതത്രേ.
മോൻസ് ജോസഫിന്റൊ വലംകൈയായ ജെയ്സൺ ജോസഫ്, ഫ്രാൻസിസ് ജോർജിന്റെ വിശ്വസ്തനായ മൈക്കിൾ ജെയിംസ് എന്നിവരിൽ ഒരാളാകും ഏറ്റുമാനൂരിലെ ജോസഫ് ഗ്രൂപ്പിന്റൊ സ്ഥാനാർത്ഥി എന്നത് കണക്കിലെടുത്താണ് കോൺഗ്രസ് കാലുവാരൽ രാഷ്ട്രീയം പുറത്തെടുത്തതെന്നാണ് ആരോപണമുയരുന്നത്.

