Spread the love

കേരള ജനത ഉറ്റുനോക്കിയിരുന്ന വിധിയാണ് ഇന്നലെ വന്നത്. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. ​നടന്റെ പേരിൽ ആരോപിക്കപ്പെട്ട ​ഗൂഢാലോചനയെന്ന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാതെ പോയതിനാലാണ് ദിലീപ് കേസിൽ നിന്നും കുറ്റവിമുക്തനാക്കാൻ കാരണം.

അതേസമയം നടനെ കോടതി വെറുതെ വിട്ടതോടെ രണ്ട് ഭാ​ഗങ്ങളായി തിരിഞ്ഞ് കേരള ജനത അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ ദിലീപ് കേസിൽ വന്ന കോടതി വിധിയെ കുറിച്ച് തനിക്കുള്ള അഭിപ്രായം പങ്കുവെക്കുകയാണ് പോപ്പിൻസിന് നൽകിയ അഭിമുഖത്തിൽ നടി പ്രിയങ്ക.

ഒതുക്കിയാൽ ഒതുങ്ങുന്നയാളല്ല ദിലീപെന്നും നടൻ അമ്മയിലേക്ക് തിരിച്ച് വന്നേക്കുമെന്നും പ്രിയങ്ക പറഞ്ഞു. ഞാൻ എന്തിന് ദിലീപ് കേസിലെ കോടതി വിധിയിൽ പ്രതിഷേധിക്കണം. സംഭവത്തിൽ ഏറ്റവും കൂടുതൽ തെറ്റ് ചെയ്തയാളെ കോടതി ശിക്ഷിച്ചില്ലേ. ആദ്യത്തെ ആറ് പ്രതികളേയും ശിക്ഷിച്ചില്ലേ. അത് പറയാതെ ദിലീപിനെ വെറുതെ വിട്ടുവെന്ന് മാത്രം എല്ലാവരും പറയുന്നത് എന്തിനാണ്. കോടതി വിധി മറിച്ചായിരുന്നുവെങ്കിൽ ഇവർ കോടതിയെ വിശ്വസിക്കുമായിരുന്നില്ലേ?. എട്ട് വർഷത്തോളമായ കേസല്ലേ.

എന്റെ അനിയത്തിക്കുട്ടി തന്നെയാണ് ആ നടി . അവൾക്കൊപ്പവുമാണ് ഞാൻ. അവളോട് ഏറ്റവും മോശം പ്രവൃത്തി ചെയ്തയാളെ കോടതി കണ്ടുപിടിച്ച് ശിക്ഷിച്ചില്ലേ?. അതിൽ എനിക്ക് സന്തോഷമുണ്ട്. കാവ്യയുമായി സൗഹൃദം എനിക്കുണ്ട്. ഇടയ്ക്ക് കാണാറുണ്ട്. വീട്ടിൽ പോകാറുണ്ട്. ഒരാൾ എന്താണെന്ന് അറിയാതെ മാറ്റി നിർത്തേണ്ട കാര്യമില്ലല്ലോ. ഒരു പെൺകുട്ടിയെ തട്ടികൊണ്ടുപോയി ആക്രമിച്ചിട്ടുണ്ടെങ്കിൽ അത് ക്രിമിനൽ ​ഗൂഢാലോചന തന്നെയാണ്. അതിന് സിനിമ മേഖലയുടെ സപ്പോർട്ട് ഉണ്ടെന്ന് പറയാൻ കഴിയുമോ?. മഞ്ജു പറഞ്ഞതിൽ എന്താണ് തെറ്റ്.

ആറ് പേരെ ശിക്ഷിച്ചില്ലേ?. നമ്മളും ന്യൂസിൽ കാണുന്നത് വെച്ചല്ലേ മനസിലാക്കുന്നത്. ദിലീപിന് ഇനി എന്തിനാണ് കംപാക്ക്. പുള്ളി ജനങ്ങളുടെ ഇടയിലുണ്ടല്ലോ. ഒരു പുരുഷൻ തെറ്റുകാരനാണെന്ന് കണ്ടെത്തുന്നത് വരെ അവരെ വേദനിപ്പിക്കരുത്. അതുപോലെ ഒതുക്കാമെന്ന് കരുതി ഒതുക്കാൻ ശ്രമിച്ചാൽ ഒതുങ്ങുന്നയാളല്ല ദിലീപ്. അമ്മ സംഘടനയിലേക്ക് ദിലീപേട്ടൻ തിരിച്ച് വരണമല്ലോ.