Spread the love

ദിലീപിനെ കേസില്‍ കുടുക്കി, ഉന്നത പോലീസ് ഉദ്യോഗസ്ഥയ്ക്ക് പങ്ക് :അഡ്വ.രാമന്‍പിളള
ഗൂഢാലോചന വാദം തമാശ: ബി.സന്ധ്യ

 

സത്യത്തിനും നീതിക്കും ന്യായത്തിനും യോജിച്ച വിധിയാണുണ്ടായതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍ പിള്ള പറഞ്ഞു. കേസ് ദിലീപിലേക്ക് എത്തിക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. അരനൂറ്റാണ്ടിലേറെയായി താന്‍ വാദിക്കുന്നു. കേസുകള്‍ കാണുന്നു.ഇത്രയും കാലത്തിനിടെ, ഇതുപോലെ ഒരു തെളിവുമില്ലാത്ത കുറ്റപത്രം കണ്ടിട്ടില്ല. ദിലീപിനെ കുടുക്കിയതില്‍ സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്കു പങ്കുണ്ടെന്നാണു വിശ്വാസം’ അദ്ദേഹം പറഞ്ഞു.വിധി കേട്ടശേഷം ദിലീപ് നേരെ പോയത് രാമന്‍ പിള്ളയുടെ വീട്ടിലേക്കാണ്.

അന്വേഷണസംഘം ഗൂഢാലോചന നടത്തിയെന്ന ആരോപണം തമാശയാണെന്ന്് മുന്‍ ഐജി ബി.സന്ധ്യ പ്രതികരിച്ചു. അന്വേഷണം ഒരു രീതിയിലാണ്. പ്രതി ആരായാലും.ആവശ്യമായ തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചിരുന്നു. അതിജീവിത മേല്‍ക്കോടതിയില്‍ പോയേക്കാം.