Spread the love

ദക്ഷിണ കന്നഡയിലോ ഉഡുപ്പിയിലോ ശാഖ തുറക്കുന്നതിനായി കേരളത്തിലെ വര്‍ക്കലയിലെ ശിവഗിരി മഠത്തിന് അഞ്ച് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ അനുവദിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെ പ്രസിഡന്റ് കൂടിയായ ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയുടെ അഭ്യര്‍ഥന അനുസരിച്ചാണ് ഇത്. മംഗലാപുരത്ത് നടന്ന ചടങ്ങിലാണ് സ്ഥലം അനുവദിക്കാനുളള സന്നദ്ധത സിദ്ധരാമയ്യ അറിയിച്ചത്.

1925 മാര്‍ച്ച് 12 ന് ശിവഗിരി മഠത്തില്‍ സാമൂഹിക പരിഷ്‌കര്‍ത്താവ് നാരായണ ഗുരുവും രാഷ്ട്രപിതാവ്് മഹാത്മാഗാന്ധിയും കൂടാക്കാഴ്ച്ച നടത്തിയതിന്റെ ശതാബ്ദിയുടെ ഭാഗമായി മംഗലാപുരം സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു.’ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മയ്ക്കുമെതിരെ ശ്രീനാരായാണ ഗുരു പോരാടിയത് മുഖ്യമന്ത്രി അനുസ്മരിച്ചു