Spread the love

തിരുവനന്തപുരം:തിരുവനന്തപുരം: യുവതിയുടെ ലൈംഗിക പീഡന പരാതിയെത്തുടർന്ന് ഒളിവിൽ പോയ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. രാഹുൽ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. അതേസമയം യുവതിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ജില്ലയിൽ തന്നെയുണ്ടെന്നാണ് പോലീസ് നിലവിൽ നിഗമനം. എങ്കിലും തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ രാഹുലിന്റെ ഫോൺ സ്വിച്ച് ഓഫായത്.