Spread the love

ദുബായ് : കടുത്ത വൈറല്‍ പനിയെ തുടര്‍ന്ന് റാപ്പര്‍ വേടനെ ദുബായിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേടന്റെ അനാരോഗ്യം മൂലം വെള്ളിയാഴ്ച ഖത്തറില്‍ നടക്കേണ്ടിയിരുന്ന സംഗീത പരിപാടി മാറ്റി. ഡിസംബര്‍ 12ലേക്കാണ് പരിപാടി മാറ്റിയതെന്ന് സംഘാടകർ അറിയിച്ചു. ദോഹയിലെ ഏഷ്യന്‍ ടൗണിലുള്ള ആംഫി തിയേറ്ററിലാണ് വേടന്റെ പരിപാടി അരങ്ങേറുക.rapper vedan hospitalized-qatar-concert-postponed

കഴിഞ്ഞ ഞായറാഴ്ച ദുബായിലെ ഖിസൈസിൽ വേടൻ പരിപാടി അവതരിപ്പിച്ചിരുന്നു. അസുഖത്തെ തുടർന്ന് അവസാന മണിക്കൂറിലാണ് അന്ന് വേടൻ സ്റ്റേജിലെത്തിയത്.

നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് വേടന്‍. അതേസമയം ആശുപത്രിയില്‍ നിന്നുള്ള ചിത്രം വേടന്‍ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചു.