Spread the love

കോട്ടയം : തദ്ദേശ തെരഞ്ഞെടുപ്പിൽ പിണറായി വിജയനെതിരായ പോരാട്ടം ആയതിനാൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് നിരുപാധിക പിന്തുണ നൽകിയിരിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സജി മഞ്ഞക്കടമ്പിൽ .

യുഡിഎഫ് പ്രവേശനം സംബന്ധിച്ച് തീരുമാനം കാത്തിരിക്കുകയാണ്.

പി വി അൻവറിനെതിരായ ഇഡി നീക്കം യുഡിഎഫ് പ്രവേശനം അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ്.

അൻവറിന്റെ വീട്ടിലെ റെയ്ഡ് പത്രക്കുറിപ്പ് ഇറക്കിയ ഇഡി മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ നോട്ടീസ് നൽകിയിട്ട് ഒരു നടപടിയും എടുത്തില്ല. കേരളത്തിൽ ബിജെപി സിപിഎം സഖ്യമാണെന്നുള്ളതിന് ഇതുതന്നെയാണ് ഏറ്റവും വലിയ തെളിവ്.