ആലപ്പുഴ: പുന്നമടയില്‍ ഹൗസ് ബോട്ട് കത്തി. ടൂറിസ്റ്റുകളെ ഉടന്‍ ഒഴിപ്പിച്ചതിനാല്‍ ദുരന്തം ഒഴിവായി.ഞായറാഴ്ച ഉച്ചകഴിഞ്ഞ് പുന്നമടയില്‍ അതിഥികളുമായി പോയ ഒരു ഹൗസ് ബോട്ടിനാണ് തീപിടിച്ചത്. ബോട്ട് കരയോട് അടുത്തായതിനാല്‍ അതിഥികളെ വേഗത്തില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി, ആര്‍ക്കും പരിക്കില്ല
ഉച്ചയ്ക്ക് ഒരു മണിയോടെ അതിഥികള്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് സംഭവം നടന്നത്് ”പാചകം ചെയ്യുന്നതിനിടെയുണ്ടായ അശ്രദ്ധയാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു, ഇത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കാന്‍ കാരണമായി,
തീപിടുത്തത്തില്‍ ഹൗസ് ബോട്ടിന്റെ അടുക്കളയും ഒരു കിടപ്പുമുറിയും കത്തിനശിച്ചു.തീ അണയ്ക്കാന്‍ ഏകദേശം ഒന്നര മണിക്കൂര്‍ എടുത്തുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

