കൊച്ചി : കഴിഞ്ഞ ദിവസം കൊച്ചി കോന്തുരുത്തിയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി ജോർജിന് ക്രമിനൽ പശ്ചാത്തലം ഇല്ലായിരുന്നതായി കൗൺസിലർ ബെൻസി ബെന്നി.
വർഷങ്ങളായി ജോർജും കുടുംബവും കോന്തുരുത്തിയിൽ താമസക്കാരാണെന്നും ബോർജ് മദ്യപിച്ച് പ്രശ്നങ്ങൾ ഇടയ്ക്ക് ഉണ്ടാക്കാറുണ്ടായിരുന്നുവെന്നും ബെൻസി പറയുന്നു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവു ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മദ്യലഹരിയില്‍ പ്രതി ഉറങ്ങിപ്പോയതാണ് സംഭവം വേഗം പുറത്തറിയാന്‍ കാരണം.
കഴിഞ്ഞ ദിവസം രാത്രി ജോര്‍ജ് പാലക്കാട് സ്വദേശിനിയായ സ്ത്രീയെ വീട്ടിലേക്ക് കൊണ്ടുവന്നത്. സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് തുക പറഞ്ഞുറപ്പിച്ച ശേഷമാണ് ഇവരെ ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിച്ചത്. അപ്പവും ചിക്കന്‍ കറിയും പാഴ്‌സല്‍ വാങ്ങിയാണ് സ്ത്രീയോടൊപ്പം വീട്ടിലെത്തിയത്. ഇവരെ പണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് രാത്രി 12 മണിയോടെയാണ് ജോര്‍ജ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
പുലർച്ചെ മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിതകർമ സേനാംഗം വിവരം അറിയിച്ചതിനെത്തുടർന്നാണ് കൗൺസിലർ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തുന്നത്. തല ചാക്ക് കൊണ്ട് മൂടിയിട്ടുണ്ട്. വയറിന്റെ ഭാഗം വരെ മറച്ചിരുന്നു. അരക്ക് താഴേക്ക് നഗ്നമായിരുന്നു. ഈ സമയവും ജോർജ് അർധബോധാവസ്ഥയിൽ മൃതദേഹത്തിന് അരികിൽ ഉണ്ടായിരുന്നുവെന്ന് കൗൺസിലർ പറയുന്നു.
കസ്റ്റഡിയിലുള്ള പ്രതി ജോർജ് കുറ്റം സമ്മതിച്ചിരുന്നു. വെള്ളിയാഴ്ച്ച ദിവസം രാത്രി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സ്ത്രീയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നതെന്നും ശേഷം സാമ്പത്തിക തർക്കമുണ്ടായതിന് പിന്നാലെ ഇരുമ്പ് കമ്പി ഉപയോഗിച്ച് ഇവരെ തലക്ക് അടിച്ചെന്നുമാണ് ജോർജിന്റെ മൊഴി.

