രണ്ട് മലയാളി വിദ്യാര്‍ഥികൾ ബെംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു. തിരുവല്ല സ്വദേശി ജസ്റ്റിന്‍, റാന്നി സ്വദേശിനി ഷെറിന്‍ എന്നിവരാണ് മരിച്ചത്. ചിക്കബന്നാവര സപ്തഗിരി കോളേജിലെ ബിഎസ്‌സി നഴ്‌സിങ് മൂന്നാംസെമസ്റ്റര്‍ വിദ്യാര്‍ഥികളാണ് ഇരുവരും.
റെയില്‍വേട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് വിദ്യാര്‍ഥികളെ ട്രെയിനിടിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങിവരികയായിരുന്നു രണ്ടുപേരും. ഇരുവരുടെയും മൃതദേഹങ്ങള്‍ രാമയ്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്തു.

