തിരുവനന്തപുരം : രണ്ടുമാസത്തിനുള്ളിൽ രണ്ടു പ്രവർത്തകരുടെ ആത്മഹത്യ. അതും ബിജെപി നേതൃത്വത്തെ പരസ്യമായി തള്ളി.തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് നീളുമ്പോൾ കേരളത്തിലെ ബിജെപി നേതൃത്വം ഇതുവരെ ഇല്ലാത്ത കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. പരേതാത്മാക്കൾ വേട്ടയാടുന്ന പാർട്ടിയായി ബിജെപി മാറിയെന്ന രാഷ്ട്രീയ കമൻറ് ബോക്സുകളിൽ അഭിപ്രായം നിറയുകയാണ്.
ബിഹാർ ഇലക്ഷനിൽ തകർപ്പൻ വിജയം നേടിയ ആത്മവിശ്വാസം ബിജെപിയുടെ തലയെടുപ്പ് വർധിപ്പിച്ച ദിനത്തിലാണ് രണ്ടാമത്തെ ആത്മഹത്യ. പഞ്ചായത്ത് തെരഞ്ഞെടുപ്പ് നാമനിർദ്ദേശപത്രിക സമർപ്പണ വേളയിലാണ് ഇത്. ഈ തിരിച്ചടിയിൽ നിന്നും രാഷ്ട്രീയമായി മുഖംരക്ഷിച്ചെടുക്കുക എന്നത് വലിയ ബുദ്ധിമുട്ടാണ് പ്രത്യേകിച്ചും തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ കെ മുരളീധരന്റെ നേതൃത്വത്തിൽ കോൺഗ്രസ് ചിട്ടയായ ചുവടോടെ മുന്നേറുമ്പോൾ എന്ന ചൂണ്ടിക്കാണിക്കപ്പെടുന്നു.
തിരുമല ബിജെപി കൗണ്‍സിലര്‍. അന്നൂര്‍ സ്വദേശി കെ അനില്‍കുമാറിനെയാണ് (52) കൗണ്‍സിലര്‍ ഓഫീസിനുള്ളില്‍ ആദ്യം മരിച്ച നിലയില്‍ കണ്ടെത്തിയത്. സെപ്റ്റംബറിൽ ആയിരുന്നു സംഭവം
മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് പറയുന്ന ആത്മഹത്യ കുറിപ്പും ഓഫീസില്‍ നിന്ന് കണ്ടെടുത്തു. ആത്മഹത്യാക്കുറിപ്പില്‍ ബിജെപിക്കെതിരെ പരാമര്ശഉണ്ടായിരുന്നു.അനില്‍ നേതൃത്വം നല്കുന്ന സഹകരണ ബാങ്ക് സാമ്പത്തികമായി തകര്‍ന്നിരുന്നു. അതില്‍ പാര്‍ട്ടി ഇടപെട്ടില്ലെന്നായിരുന്നു ആരോപണം.
ഇപ്പോൾ ഇതാ തിരുമലയ്ക്ക് സമീപം തൃക്കണ്ണാപുരത്ത് വീണ്ടും ബിജെപി പ്രവർത്തകന്റെ ആത്മഹത്യ. സീറ്റ് നിഷേധിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ആനന്ദ് കെ തമ്പി ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നു. പാർട്ടി പ്രവർത്തകരെ ചേർത്തുപിടിക്കാൻ കഴിയാത്ത പാർട്ടിയാണ് ബിജെപി എന്ന പ്രതിച്ഛായിലേക്ക് കാര്യങ്ങൾ എത്തുന്നു.
തലസ്ഥാനത്ത് ഭരണം പിടിക്കാൻ ബിജെപി അരയും തലയും മുറുക്കി രംഗത്തിറങ്ങുമ്പോഴാണ് രണ്ടു പ്രവർത്തകർ പാർട്ടിയെ പരസ്യമായി കുറ്റം പറഞ്ഞു ജീവൻ തന്നെ ഒടുക്കുന്നത്.കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയും അഭിമുഖീകരിക്കാത്ത പ്രതിസന്ധിയും വെല്ലുവിളിയും ആണ് ബിജെപി നേരിടുന്നത്.
ബിജെപിയെ മാത്രമല്ല ആർഎസ്എസിനെയും കടന്നാക്രമിക്കുന്നുണ്ട്ആത്മഹത്യാക്കുറിപ്പിൽ .ആർഎസ്എസ് വളരെ ശക്തമായ മേഖലകളാണ് തിരുമല തൃക്കണ്ണാപുരം,ജഗതി നേമം മേഖലകൾ
ശക്തമായ ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് പലയിടത്തും.അതിൽ സിപിഎം നേട്ടം കൊയ്യും എന്ന പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ആത്മഹത്യയും ഇത് വിവാദങ്ങളും കടന്നുവരുന്നത്
ബിജെപിയുടെ ആദ്യകാല കൗൺസിലറും മുൻ വക്താവുമായ എം എസ് കുമാർ കഴിഞ്ഞദിവസം ഫേസ്ബുക്ക് പോസ്റ്റിൽ താൻ നേതൃത്വം നൽകുന്ന സഹകരണ ബാങ്ക് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഉയർത്തിയിരുന്നു. ബാങ്ക് വായ്പ എടുത്ത ഭൂരിപക്ഷം ബിജെപി പ്രവർത്തകരും അത് തിരിച്ചടക്കാൻ തയ്യാറാകുന്നില്ലെന്നും അതിനാൽ കടുത്ത പ്രതിസന്ധിയിൽ ആണെന്നും ആണ് കുമാർ കുറിച്ചത്. തിരുവനന്തപുരത്ത് ശ്രീകണ്ഠേശ്വരം വാർഡിൽ താമസിക്കുന്ന കുമാർ ബിജെപിയിലെ ശക്തമായ ഗ്രൂപ്പിലത്തെ തുടർന്ന് പൊതുവേ പൊതുവേദികളിൽ നിന്നും വിട്ടുനിൽക്കുകയും ആണ്.

