നടി മൃദുല വിജയും നടൻ റെയ്ജനും മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ്. ഇപ്പോഴിതാ റെയ്ജൻ രാജന് നേരെയുള്ള ജൂനിയർ ആർട്ടിസ്റ്റിന്‍റെ അതിക്രമം പങ്കുവെച്ച് സഹതാരം മൃദുല വിജയ്. സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് മൃദുല നടന്ന സംഭവങ്ങള്‍ വിവരിക്കുന്നത്. റെയ്ജനും മൃദുലയും ഒരുമിച്ച് അഭിനയിക്കുന്ന പരമ്പരയുടെ ലൊക്കേഷനിലടക്കമെത്തി യുവതി ശല്യം ചെയ്യുന്നതായാണ് നടി തന്‍റെ സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. Reejon Rajan is facing severe harassment from an obsessive fan. Actress Mridula Vijay revealed the ordeal Reejon is enduring and has urged support for him as he has filed a police complaint.
‘വളരെ പ്രധാനപ്പെട്ട ഒരു കാര്യം പങ്കുവയ്ക്കാനാണ് ഞാൻ വന്നിരിക്കുന്നത്. അതായത്, എന്റെ കൂടെ പ്രവർത്തിക്കുന്ന ഒരു സഹതാരത്തിന് ലൊക്കേഷനിൽ മോശപ്പെട്ട രീതിയിൽ ഒരു അനുഭവം ഉണ്ടായി. റെയ്ജൻ ചേട്ടനായിരുന്നു അങ്ങനെ ഒരു അനുഭവം ഉണ്ടായത്. ഇതിനെപ്പറ്റി ഞാൻ എന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറീസിൽ കുറച്ച് കാര്യങ്ങൾ എഴുതിയിരുന്നു. സംഭവം ചുരുക്കി പറയാം.
ഒരു സ്ത്രീ കാരണം കഴിഞ്ഞ ആറ് വർഷമായി നടൻ ബുദ്ധിമുട്ടുകയാണെന്നും പൊതുവിൽ സിനിമ സീരിയൽ താരങ്ങൾക്ക് നേരെ ആരാധകർ സ്നേഹം പ്രകടിപ്പിക്കാറുണ്ടെങ്കിലും റെയ്ജന് ഇത് ഉൾക്കൊള്ളാൻ സാധിക്കുന്നതിലും അപ്പുറമാണെന്നും മൃദുല പറയുന്നു.
നിരന്തരമായി അവർ അശ്ലീല മെസ്സേജുകൾ അയക്കുകയും ഒഴിഞ്ഞുമാറുമ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി മൃദുല പറയുന്നു. ഒരു പുരുഷൻ ഇതിനെക്കുറിച്ച് പരാതി പറഞ്ഞാൽ സമൂഹത്തിൽ വേണ്ട ശ്രദ്ധ കിട്ടില്ലെന്നും, അതുകൊണ്ടാണ് ഇതുവരെ അദ്ദേഹം അത് തുറന്നു പറയാതിരുന്നത് എന്നും നടി പറയുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് റെയ്ജന് പോലീസിൽ പരാതി നൽകിയതായും നടി. ഒരു വീഡിയോയിലൂടെയാണ് മൃദുല ഇക്കാര്യം വെളിപ്പെടുത്തിയത്.

