Spread the love

എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാണ താര റാണിയായിരുന്നു സില്‍ക്ക് സ്മിത. ഒടുവില്‍ ആരോടും ഒന്നും പറയാതെ മരണത്തിലേക് സ്വയം നടന്നകന്നപ്പോള്‍ സില്‍ക്കിന് മാത്രമല്ല സിനിമാ ലോകത്തിത്തിന് തന്നെ തീരാ നഷ്ടമായി.

ഇപ്പോഴിതാ സിൽക് സ്മിതയുടെ ജീവിതത്തെക്കുറിച്ച് പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. സിൽക്ക് സ്മിതയ്ക്ക് സിനിമയിൽ നിന്ന് ഒരുപാട് തിക്താനുഭവങ്ങൾ തുടക്ക കാലത്ത് കി‌ട്ടിയ ആളാണ്. തന്റെ മുഖം വെച്ചാൽ ഈ സിനിമ സൂപ്പർഹിറ്റാകുമെന്ന അവസ്ഥ വന്നപ്പോൾ തന്നോട് അവഹേളനം കാണിച്ച ഓരോരുത്തരോടായി അവർ തിരിച്ച് പകരം വീട്ടി. കോടികൾ സമ്പാദിച്ച സ്മിത അവസാനം ഒന്നുമില്ലാതെ പഴയ വിജയമാലയായി ഒരു സാരിത്തുമ്പിൽ തൂങ്ങിമരിക്കേണ്ട സ്ഥിതി വന്നെന്നും ശാന്തിവിള ദിനേശ് പറയുന്നു.

വാക്കുകളിങ്ങനെ,

ആ മുഖത്തേക്ക് കലൂർ ഡെന്നിസ് നോക്കിയപ്പോൾ നിരാശ കലർന്ന വല്ലാത്ത ചിരി ചിരിച്ച് അവൾ ഇരിക്കുന്നു. നിന്റെ സ്വന്തനമാണോ മദ്രാസിലെ വീട് എന്ന് കലൂർ ഡെന്നിസ് ചോദിച്ചു. അല്ല സർ, അത് അദ്ദേഹത്തിന്റെ പേരിലാണെന്ന് സ്മിത പറഞ്ഞു. ഡോ. രാധാകൃഷ്ണൻ എന്നയാളാണ് ഈ അ​ദ്ദേ​ഹം. പ്രേമിച്ച് സ്മിതയെ കല്യാണം കഴിച്ചു. കുറച്ച് കാലം അവർ തമ്മിൽ നല്ല ബന്ധം ആയിരുന്നു. ഭാര്യയും മകനമുള്ളത് മറച്ച് വെച്ചല്ലേ എന്ന് കലൂർ ഡെന്നിസ് ചോദിച്ചു. അതിനവർ മറുപ‌ടി പറഞ്ഞില്ല.

ഞങ്ങൾ താലി കെട്ടിയിട്ടില്ല. വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല. പക്ഷെ ഭാര്യയും ഭർത്താവുമായി ജീവിക്കുന്നു. രണ്ട് വർഷം കഴിഞ്ഞാണ് ഭാര്യയും മകനുമുണ്ടെന്ന് അയാൾ പറയുന്നത്. ഞാൻ ആ മകനെ സ്വന്തം മകനായി കാണുന്നു സർ എന്ന് സ്മിത പറഞ്ഞു. കണക്ക് കൂട്ടലുകളെല്ലാം തെറ്റി. സ്വന്തമായി വീടില്ല, കാറില്ല, ബാങ്ക് ബാലൻസ് ഇല്ലെന്നും പറഞ്ഞു. അവളുടെ കണ്ണ് നിറഞ്ഞു.

നിന്നെ പോലെ ഇന്നസെന്റായ പെണ്ണ് അബദ്ധത്തിൽ ചാ‌ടരുതായിരുന്നു. അയാൾക്ക് ഭാര്യയും മക്കളുമുണ്ടെന്ന് നീ അറിയണമായിരുന്നു എന്ന് കലൂർ ഡെന്നിസ് പറഞ്ഞു. അവൾ ഒന്നും മിണ്ടിയില്ല. കണ്ണീർ പൊടിയുന്ന അവസ്ഥയിലേക്കെത്തിയപ്പോൾ ഷോട്ട് റെഡി എന്ന് പറഞ്ഞ് വിളിച്ചു.