മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ക്ഷണിച്ചിട്ടും എത്താതെ മുന്‍ മന്ത്രി ജി. സുധാകരന്‍. അമ്പലപ്പുഴ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച പങ്കെടുത്ത തോട്ടപ്പള്ളി നാലുചിറപ്പാലം ഉദ്ഘാടനച്ചടങ്ങിലേക്കു ക്ഷണിച്ചിട്ടും മുന്‍മന്ത്രി ജി. സുധാകരന്‍ എത്തിയില്ല. അമ്പലപ്പുഴ എംഎല്‍എ എച്ച്. സലാം വീട്ടിലെത്തി നോട്ടീസും കത്തും നല്‍കിയിരുന്നെന്നും ദീപശിഖയൊപ്പം വയലാറിലേക്കു പോകുന്നതിനാല്‍ ചടങ്ങില്‍ പങ്കെ ടുക്കാന്‍ കഴിയില്ലെന്നും സുധാകരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഉദ്ഘാടനവേദിയുടെ മുന്‍നിരയില്‍ എച്ച്. സലാമിനരികിലായി ജി. സുധാകരന്റെ പേരെഴുതിയ ഇരിപ്പിടമൊരുക്കിയിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം ആദ്യമായാണ് സുധാ കരനെ സര്‍ക്കാര്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തുന്നത്. കെ.സി. വേ ണുഗോപാല്‍ എംപിക്കൊപ്പം വിശിഷ്ടാതിഥിയായാണ് നോട്ടീസില്‍ പേരുള്‍പ്പെടുത്തിയിരുന്നത്. പുന്നപ്ര-വയലാര്‍ വാര്‍ഷിക വാരാച രണ സമാപനത്തിന്റെ ഭാഗമായി തിങ്കളാഴ്ച ആലപ്പുഴ വലിയചുടുകാ ട്ടിനിന്ന് വയലാറിലേക്കുള്ള ദീശിഖ കൈമാറിയത് സുധാകരനാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ആലപ്പുഴയിലെ സിപിഎം നേതാക്കളും സുധാകരനും പരസ്യമായി തന്നെ ഏറ്റുമുട്ടിയിരുന്നു.

