മലയാളസിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യാമാധവനും. കാവ്യ വിവാഹശേഷം സിനിമാഭിനയം നിർത്തിയെങ്കിലും ഇന്നും നടിക്ക് ആരാധകർ ഏറെയാണ്.
ഇപ്പോഴിതാ കാവ്യയെ വിവാഹ ശേഷം ദിലീപ് വീട്ടിലിരുത്തിയതാണോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കാവ്യ മാധവൻ. അടുത്തിടെ ദിലീപ് പങ്കെടുക്കേണ്ടിയിരുന്ന ഒരു ചടങ്ങിൽ, ദിലീപിന് എത്തിപ്പെടാൻ ആവാത്തതിനാൽ പങ്കെടുതത്ത് കാവ്യയാണ്. തന്നെ ദിലീപേട്ടൻ ദിലീപ് വീട്ടിലിരുത്തിയതല്ല എന്ന് കാവ്യാ പറയുന്നു.
എനിക്ക് ദിലീപേട്ടനെ കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. ദിലീപേട്ടൻ പങ്കെടുക്കേണ്ട ഒരു ചടങ്ങായിരുന്നു ഇത്. എന്നാൽ അദ്ദേഹത്തിന് ഇന്ന് ഇവിടെ വരാൻ പറ്റിയില്ല, അദ്ദേഹത്തിന് യുകെയിൽ പോകേണ്ട ഒരാവശ്യം വന്നതിനാലാണ് ഞാൻ ഈ ചടങ്ങിൽ എത്തിയത്. ഹരിയേട്ടൻ വളരെ വേണ്ടപ്പെട്ട ഒരാളായതുകൊണ്ട് എനിക്ക് നോ പറയാൻ പറ്റില്ല, നീ പോകണം എന്ന് എന്നോടു പറഞ്ഞു. അതുകൊണ്ടാണ് ഞാനിന്ന് ഇവിടെ വന്നത്.
പിന്നെ എന്നെ ദിലീപേട്ടനല്ല എന്നെ വീട്ടിൽ നിർത്തിയത്. എന്റെ ആഗ്രഹത്തിൽ ഞാൻ എടുത്ത തീരുമാനമാണ്. എനിക്ക് മോളെയൊക്കെ നോക്കി ആ ഒരു യാത്രയും കാലഘട്ടവും നന്നായിട്ട് എക്സ്പീരിയൻസ് ചെയ്യണം എന്നുണ്ടായിരുന്നു. അതിന് വേണ്ടിയാണ് ഒരു ബ്രേക്ക് എടുത്തത്- കാവ്യ മാധവൻ പറഞ്ഞു

