Spread the love

കൊച്ചി: കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കിയെന്ന കേസില്‍ മൂന്നാം പ്രതിയായ നടി ലക്ഷ്മി ആര്‍. മേനോന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം. പ്രശ്നം ഒത്തുതീർപ്പാക്കിയെന്നും പരാതി തെറ്റിദ്ധാരണയുടെ പേരിലാണെന്നും കക്ഷികൾ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് മുൻകൂർ ജാമ്യം അനുവദിച്ചത്.

പബ്ബിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഐടി ജീവനക്കാരനെ നടിയും സംഘവും തട്ടിക്കൊണ്ടു പോയി ആക്രമിച്ചു എന്നായിരുന്നു ലക്ഷ്മി ആര്‍. മേനോന് എതിരെയുള്ള കേസ്.

നടിക്കെതിരെ ആരോപിക്കുന്ന കുറ്റകൃത്യം ഗുരുതരമാണെങ്കിലും ഇരുകൂട്ടരുടെയും സത്യവാങ്മൂലം കണക്കിലെടുത്ത് ഹര്‍ജിക്കാരിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയാണെന്ന് കോടതി പറഞ്ഞു.